ഗുവാഹത്തി: അസം തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പി മന്ത്രി കോൺഗ്രസിൽ. ഹിൽ ഏരിയ ഡെവലപ്മെന്റ്, മൈൻസ് ആൻഡ് മിനറൽസ് മന്ത്രിയായ സം റോങ്ഹാങാണ് ബി.െജ.പി വിട്ടത്. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് മന്ത്രി ബി.ജെ.പി വിട്ടത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്, മുതിർന്ന നേതാവ് റിപുൻ ബോറ എന്നിവരുടെ സാന്നിധ്യത്തിലാണ് മന്ത്രിയുടെ കോൺഗ്രസ് പ്രവേശനം.
എനിക്ക് ടിക്കറ്റ് നിഷേധിച്ച രീതി ഇഷ്ടപ്പെട്ടില്ല. പൂർണ സമർപ്പണത്തോടെയാണ് ഇത്രയും നാൾ ചുമതലകൾ നിർവഹിച്ചത്. ചില വ്യക്തികളുടെ ഗൂഡാലോചനയാണ് എനിക്ക് സീറ്റ് നിഷേധിക്കാൻ കാരണം -റോങ്ഹാങ് പറഞ്ഞു.
കോൺഗ്രസ് ടിക്കറ്റിൽ ദിപു മണ്ഡലത്തിൽ നിന്ന് അദ്ദേഹം ജനവിധി തേടുമെന്നാണ് വിവരം. ഈ തെരഞ്ഞെടുപ്പിന് മുന്നോടിയായി 11 എം.എൽ.എമാരാണ് ബി.ജെ.പി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.