ഗുവാഹതി: അസമിൽ ബി.ജെ.പി എം.പി രാം പ്രസാദ് ശർമ പാർട്ടി വിട്ടു. തെരഞ്ഞെടുപ്പ് വേളയിൽ തെസ്പൂർ മണ്ഡലത്തിലെ സിറ്റിങ് എം.പി രാജിവെച്ചത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായ ി. പഴയകാല പ്രവർത്തകരെ ഇപ്പോഴത്തെ നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ആർ.എസ്.എസ് പ്രവർത്തകൻകൂടിയായ രാം പ്രസാദ് ശർമ വ്യക്തമാക്കി.
പാർട്ടിയിൽ നുഴഞ്ഞുകയറിയ പുതുമുഖങ്ങളാണ് പഴയ തലമുറയെ അവഗണിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇത്തവണ തെസ്പൂരിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ ശർമയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. ഇതിൽ ശർമ ക്ഷുഭിതനാണ്. അസമിലെ ജനതയെ ജീവിതാവസാനം വരെ സേവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗൂർഖ സമുദായാംഗമായ ശർമ ‘അസം ഗൂർഖ സമ്മേളൻ’ പ്രസിഡൻറുകൂടിയാണ്. ഇദ്ദേഹത്തിെൻറ മകളെ അസം പി.എസ്.സി ജോലി തട്ടിപ്പുകേസിൽ പിടികൂടിയത് വിവാദമായ ഘട്ടത്തിൽ ശർമക്ക് വീണ്ടും സീറ്റ് കിട്ടാനിടയില്ലെന്ന് സംസാരമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.