ബഗാരിഗുരി (അസം): ദേശീയ പൗരത്വ പട്ടികയിൽ ഇടംകിട്ടാത്ത വിഷമത്തിൽ മൂന്നുദിവസത്തിനിടെ രണ്ടുപേർ ജീവനൊടുക്കി. ഇന്ത്യക്കാരല്ലാത്തവരെ കണ്ടെത്തുന്നതിനായി സുപ്രീംകോടതി നിര്‍ദേശിച്ച ദേശീയ പൗരത്വ രജിസ്റ്ററിൽ ഭാര്യമാരുടെ പേരില്ലാത്തതിനാലാണ് രണ്ടുേപർ ജീവൻ വെടിഞ്ഞത്. പട്ടികയിൽ ഉൾപ്പെടാത്തതിെൻറ പേരിൽ ഇതിനകം 33 പേർ ജീവനൊടുക്കിയിട്ടുണ്ട്. അന്തിമ പട്ടികയിൽനിന്ന് ആയിരക്കണക്കിന് പേരാണ് പുറത്തായത്. അതിെൻറ അനിശ്ചിതാവസ്ഥയും അസ്വസ്ഥതയും അസം ജനതക്കിടയിൽ പടരുകയാണ്.
35കാരനായ അബ്ദുൽ ജലീലും 46കാരനായ ശംസുൽ ഹഖുമാണ് ജീവനൊടുക്കിയത്. ജൂലൈ 30ന് പുറത്തിറക്കിയ അന്തിമ പട്ടികയിൽനിന്ന് ഇവർ രണ്ടുപേരുടെയും ഭാര്യമാർ പുറത്തായിരുന്നു. കൂലിത്തൊഴിലാളിയായ ശംസുൽ ഹഖ് എട്ടംഗ കുടുംബത്തിലെ ഏക വരുമാനക്കാരനായിരുന്നു. കുടുംബം ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ വൻ തുക ചെലവിട്ടിരുന്നു. അവസാന പട്ടികയിലും ഭാര്യ മലേഖ ഇടംപിടിക്കാത്തതാണ് ഇയാളെ കടുത്ത തീരുമാനമെടുപ്പിച്ചത്.
2005 മുതൽ ഇന്ത്യക്കാരാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു ഇൗ കുടുംബം. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പരാതി ഉന്നയിക്കാൻ അവസരമൊരുക്കുമെന്നും കരട് റിപ്പോർട്ടിെൻറ പേരില്‍ ആരെയും അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ചെയ്യില്ലെന്നും അധികൃതര്‍ മുമ്പ് പറഞ്ഞിരുന്നു. ഇത് വിശ്വാസത്തിലെടുത്താണ് ഒേട്ടറെ തവണ ഒാഫിസുകൾ കയറിയിറങ്ങിയത്.
അസമിലുള്ള ഇന്ത്യക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിക്കാനാണ് പൗരത്വ രജിസ്റ്റര്‍ തയാറാക്കിയത്. ഇതുപ്രകാരം 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയവരാണെന്ന് തെളിയിക്കാനാവാത്തവര്‍ വിദേശികളായി പ്രഖ്യാപിക്കപ്പെടും. ഇതാണ് അസം ജനതയെ പ്രതിസന്ധിയിലാക്കിയത്.
1951ലാണ് ആദ്യമായി ദേശീയ പൗരത്വ രജിസ്റ്റർ തയാറാക്കിയത്. പൗരന്മാരാണെന്ന് തെളിയിക്കുന്നതിനായി അസമിലുള്ളവര്‍ക്ക് തങ്ങളോ പൂർവികരോ 1951ലെ പട്ടികയിലോ അതല്ലെങ്കില്‍ വോട്ടര്പട്ടികയിലോ പേരുള്ളതായി തെളിയിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.