അസമിൽ സർബാനന്ദ സോനോബാൾ സർക്കാർ രാജിവെച്ചു

ഗുവാഹത്തി: അസമിലെ സർബാനന്ദ സോനോബാൾ സർക്കാർ രാജിവെച്ചു. സോനോബാൾ രാജ് ഭവനിലെത്തി ഗവർണർ ജഗദീഷ് ചന്ദ്രമുഖിക്ക് രാജിക്കത്ത് കൈമാറി.

ഹിമന്ത ബിശ്വ ശർമ്മയെ അടുത്ത മുഖ്യമ​ന്ത്രിയാക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം ധാരണയിലെത്തിയതിനെ തുടർന്നാണ് സോനോബാൾ രാജിവെക്കാൻ തീരുമാനിച്ചത്. നിയമസഭ മന്ദിരത്തിൽ ചേരുന്ന ബി.ജെ.പി എം.എൽ.എമാരുടെ യോഗത്തിൽ ഹിമന്ത ബിശ്വ ശർമ്മയെ പാർലമെന്‍ററി പാർട്ടി നേതാവായി പ്രഖ്യാപിക്കും.

നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 126ൽ 75 സീറ്റ് നേടിയാണ് എൻ.ഡി.എ തുടർഭരണം ഉറപ്പാക്കിയത്. ബി.ജെ.പി 60ഉം അസം ഗണ പരിഷത്ത് (എ.ജി.പി) ഒമ്പതും യുനൈറ്റഡ് പീപ്പിൾസ് പാർട്ടി -ലിബറൽ (യു.പി.പി.എൽ) ആറു സീറ്റുകളിൽ വിജയിച്ചു.

Tags:    
News Summary - Assam CM Sarbananda Sonowal submits his resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.