രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ അസം എം.എൽ.എയെ കോൺഗ്രസ്​ സസ്​പെൻഡ്​ ചെയ്​തു

ഗുവാഹത്തി: അ​സ​മി​ലെ ധ​റ​ങ്​​ ജി​ല്ല​യി​ലെ വി​വാ​ദ​മാ​യ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നി​ടെ പ്ര​കോ​പ​ന​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യതിന്​ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ്​ ചെയ്​ത​ എം.​എ​ൽ.​എ ഷ​ർ​മാ​ൻ അ​ലി അ​ഹ്​​മ​ദി​നെ കോൺഗ്രസ്​ സസ്​പെൻഡ്​ ചെയ്​തു. തുടർച്ചയായി പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ്​ അഹ്​മദിനെ സസ്​പെൻഡ്​ ചെയ്​​തതെന്ന്​ കോൺഗ്രസ്​ പ്രസ്​താവനയിൽ അറിയിച്ചു.

1983ൽ ധരാങ്​ ജില്ലയിൽ അരങ്ങേറിയ പ്രക്ഷോഭത്തിനിടെ എട്ടുപേർ കൊല്ല​െപ്പട്ട സംഭവത്തെ ന്യായീകരിച്ചതിന്​ ​കോൺഗ്രസ്​ നേരത്തേ എം.എൽ.എക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ അയച്ചിരുന്നു. മൂന്നുതവണ ഭാഗ്​പൂരിലെ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു ​ഷർമാൻ. അസംകാർ രക്തസാക്ഷികളായി കാണുന്ന അവരെ കൊലപാതകികൾ എന്നാണ്​ എം.എൽ.എ വിശേഷിപ്പിച്ചത്​.

ദി​സ്​​പൂ​രി​ലെ എം.​എ​ൽ.​എ ​ക്വാ​ർ​േ​ട്ട​ഴ്​​സി​ൽ​വെ​ച്ച്​ ശ​നി​യാ​ഴ്ച​യാ​ണ്​ ഷ​ർ​മാ​ൻ അ​ലി​യെ പൊ​ലീ​സ്​ ക​സ് റ്റ​ഡി​യി​ലെ​ടു​ത്ത​ത്.തു​ട​ർ​ന്ന്​ പ​ൻ​ബ​സാ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യും അ​റ​സ്​​റ്റ്​​ രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഓ​ൾ അ​സം സ്​​റ്റു​ഡ​ന്‍റ്​​​സ്​ യൂ​നി​യ​ൻ, ബി.​ജെ.​പി യൂ​ത്ത്​ വി​ങ്​ ബി.​ജെ.​വൈ.​എം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​ കേ​സെ​ടു​ത്ത​ത്.

സം​സ്ഥാ​ന​ത്ത്​ ഉ​പ​തെ​ര​​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക്​ മു​ന്നോ​ടി​യാ​യി സാ​മു​ദാ​യി​ക സ്​​പ​ർ​ധ ഉ​ണ്ടാ​ക്കു​ന്ന പ്ര​സ്​​താ​വ​ന ന​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ച്​ സം​സ്​​ഥാ​ന കോ​ൺ​ഗ്ര​സും ഷ​ർ​മാ​ൻ അ​ലി​ക്ക്​​ നോ​ട്ടീ​സ്​ ന​ൽ​കി​യി​ട്ടു​ണ്ട്. മൂ​ന്നു ദി​വ​ത്തി​ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

ആ​റു വ​ർ​ഷം നീ​ണ്ട അ​സം പ്ര​ക്ഷോ​ഭ​ത്തി​ൽ 1983ൽ ​ധ​റ​ങ്​ ജി​ല്ല​യി​ലെ സി​പാ​ജ​ർ മേ​ഖ​ല​യി​ലെ കൈ​യേ​റ്റ​ക്കാ​ർ എ​ട്ടു​പേ​രെ കൊ​ന്നു​വെ​ന്ന ബി.​ജെ.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​ഖ്യ​ത്തി​ലെ ചി​ല നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണ​ങ്ങ​േ​ളാ​ട്​ പ്ര​തി​ക​രി​ക്ക​വെ​യാ​ണ് ഷ​ർ​മാ​ൻ അ​ലി പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

1983ലെ ​പ്ര​ക്ഷോ​ഭ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട എ​ട്ടു പേ​ർ ര​ക്ത​സാ​ക്ഷി​ക​ള​ല്ലെ​ന്നും കൊ​ല​യാ​ളി​ക​ളാ​ണെ​ന്നും അ​വ​ർ സി​പാ​ജ​ർ പ്ര​ദേ​ശ​ത്തെ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട ആ​ളു​ക​ളെ കൊ​ല ചെ​യ്യു​ന്ന​തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും എ​ട്ടു പേ​ർ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം ആ ​ദേ​ശ​ത്തെ മു​സ്​​ലിം ജ​ന​ത​യു​ടെ സ്വ​യം പ്ര​തി​രോ​ധ​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ്​ അ​ഹ്​​മ​ദ്​ പ​റ​ഞ്ഞ​ത്.

വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ക​ഴി​ഞ്ഞ മാ​സം ധ​റ​ങ്ങി​ൽ ന​ട​ത്തി​യ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നി​ടെ പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 20 ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - Assam Congress MLA Arrested For Remark On 1983 Agitation Suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.