പൊലീസുകാരുടെ കൊലയിൽ പ്രതിഷേധം തുടരുന്നു: മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് അസം സർക്കാർ

ഗുവാഹതി: അസം-മിസോറാം അതിർത്തിയിൽ രൂപപ്പെട്ട സംഘർഷത്തിലും വെടിവെപ്പിലും ആറ്​​ പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് അസം സർക്കാർ. ദുഃഖാചരണത്തിന്‍റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളിൽ ദേശീയപതാക പകുതി താഴ്ത്തണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കി. അസം-മിസോറാം അതിർത്തിയിൽ നടന്ന സംഘർഷത്തിനും വെടിവെപ്പിലും ആറു പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 60 പേർ പരിക്കേൽക്കുകയും ചെയ്തിരുന്നു.

അസം പൊലീസുകാരെ വെടിവെച്ചു കൊന്ന സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്തു വന്നിരുന്നു. നിർഭാഗ്യ സംഭവങ്ങൾക്ക് ശേഷം മിസോറാം പൊലീസുകാർ ആഘോഷം നടത്തിയത് ദുഃഖകരവും നടുക്കമുളവാക്കുന്നതുമാണെന്ന്​ ബിശ്വ ശർമ പ്രതികരിച്ചു. പൊലീസുകാരെ കൊലപ്പെടുത്തുകയും നിരവധി പേരെ പരിക്കേൽപിക്കുകയും ചെയ്​ത ശേഷം എങ്ങനെയാണ്​ ഗുണ്ടകൾക്കൊപ്പം ചേർന്ന്​ ആഘോഷിക്കുകയെന്ന്​ മുഖ്യമന്ത്രി ചോദിച്ചു.

ലൈലാപൂർ അതിർത്തിയിലുള്ള സുരക്ഷ വിഭാഗത്തിനു നേരെ മിസോറാം പക്ഷത്തെ സാമൂഹിക ദ്രോഹികൾ ചേർന്ന്​ കല്ലേറ്​ നടത്തുന്നത്​ തുടർക്കഥയായിരുന്നുവെന്നും ഒടുവിൽ രക്​തച്ചൊരിച്ചിലിലേക്ക്​ നീങ്ങുകയായിരുന്നുവെന്നും അസം പൊലീസ്​ കുറ്റപ്പെടുത്തുന്നു. എന്നാൽ, ഐ.ജി.പിയുടെ നേതൃത്വത്തിൽ 200ഓളം അസം സായുധ പൊലീസ്​ സംഘം അതിർത്തി കടന്ന്​ വയ്​രെങ്​റ്റെ ഓ​ട്ടോ സ്റ്റാന്‍ഡിലെത്തി കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നുവെന്നും അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നും മിസോറാമും കുറ്റ​െപ്പടുത്തി. തുടർന്നാണ്​ വെടിവെപ്പുണ്ടായത്​.

അതേസമയം, രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ്​ ഇരു സംസ്​ഥാനങ്ങളിലെ പൊലീസുകാർ പരസ്​പരം വെടിവെച്ച്​ നിരവധി പേർ കൊല്ലപ്പെടുന്നതെന്ന്​ കോൺഗ്രസ്​ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തിൽ സമാനമായൊന്ന്​ ഉണ്ടായിട്ടില്ല. ഇത്​ നാണക്കേടാണ്​. കേന്ദ്രത്തിലും സംസ്​ഥാനത്തും ബി.ജെ.പിയാണ്​ ഭരിക്കുന്നത്​. ക്രമസമാധാനം പാലിക്കാൻ സംസ്​ഥാന സർക്കാറിനായില്ല. രണ്ടു സംസ്​ഥാന സർക്കാറുകളും പിരിച്ചുവിടണമെന്ന് കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സുർജേവാല ആവശ്യപ്പെട്ടു.

Tags:    
News Summary - Assam declares 3-day state mourning over deaths in border clash with Mizoram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.