ഗുവാഹതി: പൗരത്വനിയമ ഭേദഗതി (സി.എ.എ.) വന്നതോടെ, അസം ജനത വിഭജിക്കപ്പെട്ടതായി അസമിലെ കോൺഗ്രസ് യുവനേതാവ് ഗൗരവ് ഗൊഗോയ് എം.പി. പൗരത്വനിയമത്തിനു മുമ്പുള്ളവരും ശേഷമുള്ളവരും എന്ന തരത്തിലേക്കാണ് അത് മാറിയത്. സാമൂഹിക രാഷ്ട്രീയ മേഖലകളിലെല്ലാം അതിെൻറ സ്വാധീനം കാണാം. വോട്ടിനുവേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാൻ ബി.ജെ.പി ആവിഷ്കരിച്ച രാഷ്ട്രീയ ആയുധമാണ് സി.എ.എ എന്നും വാർത്ത ഏജൻസിയായ പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിൽ ഗൗരവ് ഗോഗോയ് പറഞ്ഞു.
അസമിൽ അധികാരം ലഭിച്ചാൽ പൗരത്വനിയമം നടപ്പാക്കുന്നത് ചെറുക്കും. വിവാദ നിയമത്തിനെതിരെ സുപ്രീംകോടതിയിലുള്ള കേസുകളിൽ അസം സർക്കാർ കക്ഷിചേരുമെന്നും മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനായ ഗൗരവ് പറഞ്ഞു. സംസ്ഥാന വികസനവും പൗരത്വവിഷയവും തെരഞ്ഞെടുപ്പിൽ ചർച്ചയാകും. 1971നുശേഷം രാജ്യത്തെത്തി അസമിൽ തങ്ങുന്ന വിദേശികളെ മതമേതെന്ന് നോക്കാതെ നാടുകടത്തണമെന്നാണ് അസം ധാരണയിലുള്ളത്. മതത്തിെൻറ പേരിലല്ല, സി.എ.എയെ എതിർക്കുന്ന പാർട്ടിയെന്ന നിലയിലാണ് ഓൾ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടുമായി സഖ്യമുണ്ടാക്കിയത്. സമാന ചിന്താഗതിക്കാരാണ് സഖ്യകക്ഷികൾ എല്ലാം.
ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബി.പി.എഫ്),സി.പി.എം, സി.പി.െഎ, സി.പി.ഐ (എം.എൽ), ആഞ്ചലിക് ഗണമോർച്ച എന്നിവരാണ് മറ്റു സഖ്യകക്ഷികൾ. മഹാസഖ്യം എന്നത് പുതിയ ആശയമല്ല. അന്തരിച്ച തെൻറ പിതാവാണ് എ.യു.ഡി.എഫ് ഉൾപ്പെടെ സമാനചിന്താഗതിക്കാരുമായി സഖ്യം വേണമെന്ന് ആദ്യമായി നിർദേശിച്ചത്. ബി.ജെ.പി സർക്കാരിനെ തൂത്തെറിയാനാണ് സഖ്യം. ഇതിനെ അനുകൂലിക്കുന്നവരാണ് അസം ജനതയെന്ന് വൈകാതെ തെളിയുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മയാണ് സംസ്ഥാനത്തെ നീറുന്ന പ്രശ്നം. സി.എ.എ റദ്ദാക്കൽ, അഞ്ചു ലക്ഷം സർക്കാർ ജോലി, തേയില തൊഴിലാളികൾക്ക് 365 രൂപ ദിവസവേതനം, 200 യൂനിറ്റ് സൗജന്യ വൈദ്യുതി, 2000 രൂപയുടെ പ്രതിമാസ സഹായം എന്നിങ്ങനെ കോൺഗ്രസിെൻറ അഞ്ചിന വാഗ്ദാനം ജനം സ്വീകരിക്കും -ഗൗരവ് പറഞ്ഞു.
മാർച്ച് 27, ഏപ്രിൽ ഒന്ന്, ആറ് തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് 126 അംഗ അസം നിയമസഭയിലേക്ക് വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.