ദിസ്പൂർ: കനത്ത മഴയെതുടർന്ന് അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽ 52 മരണം. ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടമായി. 24ലക്ഷം ജനങ്ങൾ പ്രളയദുരിതത്തിലാണ്.
സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കര കവിഞ്ഞൊഴുകിയതോടെ സംസ്ഥാനത്തെ 35ൽ 30 സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്. കാശിരംഗ ദേശീയോദ്യാനത്തിൻറെ 70 ശതമാനവും വെള്ളത്തിൽ മുങ്ങി. 3 കാണ്ടാമൃഗങ്ങളും 62 മാനുകളും അടക്കം ദേശീയോദ്യാനത്തിൽ സംരക്ഷിച്ചിരുന്ന 77 മൃഗങ്ങൾ വെള്ളത്തിൽ മുങ്ങിയതായാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ 63,000 ഹെക്റ്ററിൽ അധികം വരുന്ന കൃഷിഭൂമി പൂർണമായും വെള്ളത്തിനടിയിലായി. ധുബ്രി, ദാരാങ്ക്, കച്ചർ, ബർപേത, മോറിഗാവ് തുടങ്ങിയ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര,, ബരാക് നദി അടക്കമുള്ള നദികളും കൈവഴികളും അപകടനിലയേക്കാൾ ഉയർന്ന ജല നിരപ്പിലാണ് ഒഴുകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.