ഗുവാഹത്തി: മേഘവിസ്ഫോടനത്തെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായ അസമിൽ മരണം 59 ആയി. അസം ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് 24 ജില്ലകളിലായി 10ലക്ഷം പേരാണ് ദുരിതത്തിലായത്. 66,516 ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലായി. വിവിധയിടങ്ങളിൽ റോഡുകൾ, ചിറകൾ, പാലങ്ങൾ തുടങ്ങിയവയെല്ലാം തകർന്നു.
കാസിരംഗ ദേശീയോദ്യാനത്തിെൻറ 52ശതമാനവും വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കം മൂലം ഉദ്യാനത്തിന് പുറത്ത് കഴിയുന്ന മൃഗങ്ങളെ നിരീക്ഷിക്കാൻ വനം വകുപ്പും ദേശീയോദ്യാന അധികൃതരും കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി സർക്കാർ ഒരുക്കിയ 129 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 25,000 പേർ കഴിയുന്നുണ്ട്.
നിലവിൽ ധുബ്രി പട്ടണത്തിലും ജോറട്ടിലെ നിമതിഗഡിലും അപകട രേഖക്കും മുകളിലാണ് ബ്രഹ്മപുത്ര ഒഴുകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.