അസമിലെ പ്രളയത്തിൽ മരണം 107 ആയി

ഗു​വാ​ഹ​തി: അസമിലെ പ്രളയത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 107 ആയി ഉയർന്നു. 54.50 ലക്ഷം ജനങ്ങളെയാണ് പ്രളയം ബാധിച്ചതെന്നാണ് റിപ്പോർട്ട്. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് ഇതുവരെ 17,500 പേരെയാണ് രക്ഷപ്പെടുത്തിയത്.

സ്ഥിതിഗതികൾ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സംസ്ഥാന സർക്കാറുമായി ചേർന്ന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

നൂറകണക്കിന ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി ല​ക്ഷ​ക്കണക്കിന് ആളുകളെയാണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ചത്. ബ്ര​ഹ്മ​പു​ത്ര, ബ​രാ​ക് ന​ദി​ക​ളും ഇ​വ​യു​ടെ പോ​ഷ​ക​ന​ദി​ക​ളും ക​ര​ക​വി​യുകയായിരുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് ദലൈലാമ 10 ലക്ഷം സംഭാവന ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്ക് എഴുതിയ കത്തിലാണ് ദലൈലാമ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ നാല് വർഷമായി വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ ദുരിതാശ്വാസത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി കുറഞ്ഞത് 20,000 കോടി രൂപയുടെ സഹായ പാക്കേജ് വേണമെന്നാണ് അസമിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ ആവശ്യപ്പെട്ടത്.

Tags:    
News Summary - Assam flood: Death toll reaches 107

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.