ഗുവാഹതി: അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 110 ആയി. 56 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചതായാണ് കണക്ക്.
30 ജില്ലകളിലായി 56,89,584 പേരെ പ്രളയം ബാധിച്ചെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി വ്യക്തമാക്കുന്നു.
ദെമാജി, ബക്സ, മോറിഗോൺ ജില്ലകളിൽ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഈ ജില്ലകളിൽ 7009 ഹെക്ടർ കൃഷിഭൂമി നശിച്ചു.
അസമിൽ ഈ വർഷം ആകെ പ്രകൃതിദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 136 ആയി. 110 പേർ പ്രളയവുമായി ബന്ധപ്പെട്ടും 26 പേർ മലയിടിച്ചിലിലുമാണ് മരിച്ചത്.
പല ജില്ലകളിലും റോഡുകളും പാലങ്ങളും ഉൾപ്പെടെ പൂർണമായും തകർന്ന് ഒറ്റപ്പെട്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.