ഗുവാഹതി: ദേശീയ പൗരത്വ രജിസ്റ്ററിൽനിന്ന് നീക്കിയേക്കുമെന്ന് ഭയന്ന് അസമിൽ 88കാ രൻ ആത്മഹത്യ ചെയ്തു. കംരൂപ് ജില്ലയിലെ സൊന്തോളി ഗ്രാമവാസിയായ അശ്റഫ് അലിയെയാണ് വീടിന് സമീപത്തെ സ്കൂളിൽ വിഷം അകത്തുചെന്ന് മരിച്ച നിലയിൽ കണ്ടത്. പൗരത്വ പട്ടികയിൽ അശ്റഫലിയെ ഉൾപ്പെടുത്തിയതിനെതിരായ പരാതിയിൽ പരിശോധനക്ക് ഈമാസം 23ന് ഹാജരാകാൻ നിർദേശിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു.
ശനിയാഴ്ച നോമ്പുതുറക്കുള്ള ഭക്ഷണം വാങ്ങാൻ പോയശേഷം ഇയാളെ കാണാതാവുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. പൗരത്വ പട്ടികയിൽ ഉൾപ്പെട്ടവരെ വീണ്ടും പരിശോധനകൾക്കായി വിളിപ്പിച്ചതിെൻറ പേരിൽ അസമിൽ 23 പേർ ആത്മഹത്യ ചെയ്തതായി സന്നദ്ധ പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.