അസമിൽ എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായി; ബി.ജെ.പി 92 സീറ്റുകളിൽ മത്സരിക്കും

ദിസ്പുർ: അസം നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 126ൽ 92 സീറ്റുകളിൽ ബി.ജെ.പി മത്സരിക്കും. അസം ഗണ പരിഷത്ത് (എ.ജി.പി) 26 സീറ്റിലും യുനൈറ്റഡ് പീപ്പിൾസ് പാർട്ടി-ലിബറൽ (യു.പി.പി.എൽ) എട്ട് സീറ്റിലും മത്സരിക്കും.

84 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ബാക്കിയുള്ള മണ്ഡലങ്ങളിൽ ഘടകകക്ഷികളുടെ അഭിപ്രായം കൂടി തേടിയ ശേഷം അന്തിമ സ്ഥാനാർഥി നിർണയം നടത്തും.

അസമിൽ മൂന്നു ഘട്ടങ്ങളായാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാംഘട്ടം മാർച്ച് 27നും ഏപ്രിൽ ഒന്നിന് രണ്ടാംഘട്ടവും മൂന്നാംഘട്ടം ഏപ്രിൽ ആറിനും നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പായി മൂന്നുതവണ​ പ്രധാനമന്ത്രി നരേന്ദ്രമോദി അസം സന്ദർശിച്ചിരുന്നു‍. 

Tags:    
News Summary - Assam NDA seat split completed; The BJP will contest 92 seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.