ന്യൂഡൽഹി: അസം പൗരത്വ രജിസ്റ്ററിൽനിന്ന് 19 ലക്ഷം പേർ പുറത്തായതിനെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ ഉയർന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം. നിയമപരമായ വഴി തേടാനുള്ള അവസാന അവസരം ബാക്കിനിൽക്കുന്നുണ്ടെന്നും അതുവരെ ഒരാളെയും തടവിലാക്കുകയോ വിദേശിയായി ചിത്രീകരിക്കുകയോ ഇപ്പോൾ ലഭിക്കുന്ന അവകാശങ്ങൾ നിഷേധിക്കുകയോ ചെയ്യില്ലെന്ന് മന്ത്രാലയം വിശദീകരിച്ചു. പൗരത്വ രജിസ്റ്ററിൽ പേരില്ലാത്തവർക്ക് രാജ്യംതന്നെ ഇല്ലാതായെന്ന സ്ഥിതി ഇല്ല.
ൈട്രബ്യൂണലിൽ പരാതി നൽകാൻ 120 ദിവസത്തെ സാവകാശമുണ്ട്. ൈട്രബ്യൂണൽ വിധി എതിരാണെങ്കിൽ ഹൈകോടതിയെയും തുടർന്ന് സുപ്രീംകോടതിയെയും സമീപിക്കാം. പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായം അസം സർക്കാർ ലഭ്യമാക്കും. പ്രക്രിയ വേഗത്തിലാക്കാൻ ഇപ്പോഴുള്ള 100നു പുറമെ, 200 ൈട്രബ്യൂണലുകൾ കൂടി ഡിസംബറോടെ തുടങ്ങുന്നുണ്ട്. ബ്ലോക്കു തലത്തിൽ ൈട്രബ്യൂണൽ സേവനം ലഭ്യമാവും. പൗരത്വ രജിസ്റ്റർ ദീർഘകാല പ്രക്രിയയുടെ ഭാഗമാണ്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാണ് രജിസ്റ്റർ തയാറാക്കിയത്. കോടതി നിർദേശപ്രകാരമാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും കേന്ദ്രം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.