സിൽച്ചർ (അസം): ദേശീയ പൗരത്വപ്പട്ടികയിൽനിന്ന് യഥാർഥ പൗരൻമാരെ ഒരിക്കലും ഒഴിവാക ്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ കാളിനഗറിൽ ബി.ജെ.പി റാലിയിൽ സംസാരി ക്കുകയായിരുന്നു അദ്ദേഹം. പൗരത്വപ്പട്ടികയുടെ നടപടിക്രമത്തിനിടെ പലർക്കും ബുദ്ധ ിമുട്ടുണ്ടായതായി അറിയാം. എന്നാൽ, യഥാർഥ ഇന്ത്യൻ പൗരന്മാർക്കെതിരെ അനീതിയുണ്ടാവില്ല. പൗരത്വ ഭേദഗതി ബില്ലിന് ഉടൻതന്നെ പാർലെമൻറിെൻറ അംഗീകാരം ലഭിക്കും. മുൻകാലത്തെ തെറ്റുകൾക്കുള്ള പ്രായശ്ചിത്തമാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നത്. സംസ്ഥാന വികസനത്തിന് ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്നും മോദി കൂട്ടിച്ചേർത്തു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായായിരുന്നു വെള്ളിയാഴ്ച പ്രധാനമന്ത്രി അസമിൽ എത്തിയത്.
പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനുമുമ്പ് നൂറു ദിവസത്തിനുള്ളിൽ മോദി 20 സംസ്ഥാനങ്ങളിലെ റാലിയിൽ സംസാരിക്കും. എട്ടു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 25 ലോക്സഭ മണ്ഡലങ്ങളിൽ 21 ആണ് ബി.ജെ.പിയും സഖ്യകക്ഷികളും ലക്ഷ്യമിടുന്നത്.
അസമിെല 14 സീറ്റുകളിൽ 11ൽ ജയിക്കാനാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അസമിൽ ബി.ജെ.പി ഏഴുമണ്ഡലങ്ങളിലാണ് ജയിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 61 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണത്തിലെത്തി. സഖ്യകക്ഷിയായ അസം ഗണപരിഷത്തിന് 14ഉം ബി.പി.എഫിന് 12ഉം സീറ്റുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.