ദിസ്പൂർ: മക്കൾ ഉന്നത സ്ഥാനങ്ങളിലെത്തണമെന്നും അവരുടെ സ്വപ്നങ്ങൾ പൂവണിയണമെന്നുമാണ് എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. അത്തരത്തിൽ മകളുടെ ഉന്നത വിജയത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിന്റെ വികാര നിർഭര നിമിഷങ്ങളാണ് അസം ഡി.ജി.പി ഗ്യാനേന്ദ്ര പ്രതാപ് സിങ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
ഐ.പി.എസ് ഓഫിസറായ മകൾ ഐശ്വര്യയുടെ പാസിങ് ഔട്ട് പരേഡിനിടെ അവളെ സല്യൂട്ട് ചെയ്യുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഇരുവരും പരസ്പരം സല്യൂട്ട് ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
"വാക്കുകൾ പരാജയപ്പെട്ടു പോകുന്നു. മകൾ ഐശ്വര്യ ഐ.പി.എസിന്റെ പാസിങ് ഔട്ട് ആയിരുന്നു ഇന്ന്." -എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. പാസിങ് ഔട്ട് പരേഡിന്റെ വിഡിയോയും കാണാം. അച്ഛനെയും മകളെയും അനുമോദിച്ചു കൊണ്ട് നിരവധിയാളുകളാണ് പ്രതികരണവുമായി എത്തിയത്. എന്തൊരു അനർഘ നിമിഷം എന്നാണ് ചിത്രത്തിന് താഴെ ഒരാൾ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.