ഗുവാഹതി: അസമിലെ പൗരത്വ വിഷയത്തിൽ കവിതയെഴുതിെയന്ന പരാതിയിൽ 10 ബംഗാളി മുസ്ലിം ക വികൾക്കും ആക്ടിവിസ്റ്റുകൾക്കുമെതിരെ കേസെടുത്തു. കവി കാസി ഷരോവർ ഹുസൈനെതിരെ പ്രണബ്ജിത് ധോലോയി നൽകിയ പരാതിയിലാണ് കേസെടുത്തതെന്ന് ഗുവാഹതി സെൻട്രൽ പൊലീസ് ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. പ്രാദേശിക ‘മിയ’ ഭാഷയിലാണ് കവിതയെഴുതിയത്.
അസമിലെ ജനങ്ങളെ വിദേശികളെ വെറുക്കുന്നവരായി ചിത്രീകരിക്കുന്നതാണ് കവിതയെന്നും ഇത് സമൂഹത്തിലെ ഐക്യം തകർക്കുന്നതും ദേശസുരക്ഷയെ ബാധിക്കുന്നതുമാണെന്നും പരാതിയിൽ പറയുന്നു.
എന്നാൽ, യഥാർഥ പൗരന്മാരെ സംശയത്തിെൻറ നിഴലിൽ നിർത്തുന്നതിനെയും തടങ്കൽ കേന്ദ്രങ്ങളിലയക്കുന്നതിനെയും എതിർക്കുന്ന കവിത എഴുതിയതിന് കേസെടുത്തത് സാമൂഹിക പ്രവർത്തകർ ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.