ഹൈദരാബാദ്: രാജ്യത്ത് ഗാർഹിക പീഡന കേസുകളിൽ ഒന്നാം സ്ഥാനത്ത് അസം. തെലങ്കാനയാണ് രണ്ടാമത്. ഡൽഹി മൂന്നാം സ്ഥാനത്തുമാണ്. രാജ്യത്ത് ഗാർഹിക പീഡനങ്ങൾ അനുദിനം വർധിച്ചുവരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.ഗാർഹിക പീഡനത്തിന്റെ കാര്യത്തിൽ തെലങ്കാന 50.4 ശതമാനവുമായി രണ്ടാം സ്ഥാനത്താണ്. 75 ശതമാനവുമായി അസം ഒന്നാമതും 48.93 ശതമാനവുമായി ഡൽഹി മൂന്നാമതും ആണുള്ളത്. കേന്ദ്ര മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ സർവേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ മൂന്നിലൊന്ന് ഭർത്താക്കന്മാരിൽ നിന്നും ബന്ധുക്കളിൽ നിന്നുമാണ്. മിക്ക സ്ത്രീകളും ബോധപൂർവം ആക്രമിക്കപ്പെടുന്നു. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗശ്രമം തുടങ്ങിയ സംഭവങ്ങളും സ്ത്രീകൾ നേരിടുന്നു. 2015-16ൽ ഈ തരത്തിലുള്ള പീഡനങ്ങൾ 33.3 ശതമാനമായിരുന്നു. 2020-21ൽ ഇത് 31.9 ശതമാനമായി കുറഞ്ഞു. അതേസമയം, സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചു. 2021-22 ലെ കണക്കനുസരിച്ച്, സ്ത്രീകൾക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട 21 ലക്ഷം കേസുകൾ രാജ്യത്തുടനീളമുള്ള കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ 83,536 കേസുകൾ ഇതുവരെ പരിഹരിച്ചു.
കോടതികൾ ഇത്തരം കേസുകൾ വേഗത്തിലാക്കണമെന്നും സർവേ പറയുന്നു. 2005-ൽ 40,998 സ്ത്രീകൾ ആത്മഹത്യ ചെയ്തു. 2011-ൽ അത് 47,746 ആയി ഉയർന്നു. 2021-ൽ ഇത് 45026 ആയി കുറഞ്ഞതായി സർവേ റിപ്പോർട്ട് കണ്ടെത്തി. 2016ൽ 1,10,378 സ്ത്രീകൾ ഭർത്താക്കന്മാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പ്രശ്നങ്ങൾ നേരിട്ടു. 2021ൽ ഇത് 1,36,234 ആയി ഉയർന്നു.
എന്നാൽ, ബലാത്സംഗക്കേസുകളുടെ എണ്ണം 2016-ൽ 38,947-ൽ നിന്ന് 2021-ൽ 31,677 ആയി കുറഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ കേസുകളുടെ എണ്ണത്തിലും പ്രകടമായ വ്യത്യാസം കാണാം. സ്ത്രീധന പീഡന സംഭവങ്ങളും വർധിക്കുകയാണ്. 2016ൽ 9,683 കേസുകളുണ്ടായിരുന്നു, 2021ൽ 13,568 ആയി ഉയർന്നു. സ്ത്രീകൾക്കെതിരായ മൊത്തം ആക്രമണങ്ങളുടെ എണ്ണം 2016ൽ 338,954 ആയിരുന്നത് 2021ൽ 4,28,278 ആയി. ഡൽഹിക്ക് പിന്നിൽ ത്രിപുരയും പശ്ചിമബംഗാളുമാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.