ഗുവാഹത്തി: തെരഞ്ഞെടുപ്പിന് മുമ്പ് പെട്രോൾ-ഡീസൽ വില അഞ്ച് രൂപ കുറച്ച് അസം സർക്കാർ. മദ്യത്തിന്‍റെ നികുതിയിൽ 25 ശതമാനവും കുറവ് വരുത്തി. ഇന്ന് അർധരാത്രി മുതൽ ഇളവ് നിലവിൽ വരും. രാജ്യത്ത് ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുന്ന സാഹചര്യത്തിലാണ് സർക്കാറിന്‍റെ നടപടി.
വെള്ളിയാഴ്ച അസം ധനമന്ത്രി ഹിമന്ത് ബിശ്വാസ് ശർമ്മ അവതരിപ്പിച്ച വോട്ട് ഓൺ അക്കൗണ്ടിലാണ് ഇതു സംബന്ധിച്ച നിർണായക പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ മേയിൽ അസം, മേഘാലയ സംസ്ഥാനങ്ങൾ പെട്രോൾ-ഡീസൽ വില ഉയർത്തിയിരുന്നു. നാഗാലാൻഡ് ഡീസലിന് അഞ്ച് രൂപയും പെട്രോളിന് ആറ് രൂപയും കോവിഡ് സെസ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം, രാജ്യത്ത് ഇന്ധനവില അനുദിനം വർധിക്കുകയാണ്. കേരളമടക്കം പല സംസ്ഥാനങ്ങളിലും പെട്രോൾ വില ലിറ്ററിന് 90 രൂപ കഴിഞ്ഞിട്ടുണ്ട്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.