ന്യൂഡൽഹി: അസമിലെ വിവിധ വിഭാഗങ്ങൾക്ക് പൊതുതെരഞ്ഞെടുപ്പിൽ വോട്ടവകാശം നിഷേധിക്കപ്പെടുന്ന വിഷയത്തിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷൻ സെക്രട്ടറി മാർച്ച് 12ന് ഹാജരാകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. നേരത്തേ ഇൗ വിഷയത്തിൽ നോട്ടീസ് അയച്ചിട്ടും തെരഞ്ഞെടുപ്പ് കമീഷനെ പ്രതിനിധാനം ചെയ്ത് ആരുമെത്തിയില്ല. ഇൗ സാഹചര്യത്തിലാണ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് കോടതി വ്യക്തമാക്കിയത്. പൗരത്വപ്പട്ടികയുടെ കരടിൽ പേരുള്ള പലരുടെയും പേര് വോട്ടർ പട്ടികയിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.