മാനഭംഗപ്പെടുത്താൻ ശ്രമം: പിതാവിനെ മകൾ വെട്ടി​ക്കൊന്ന്​ കുഴിച്ചു മൂടി

അസം: മാനഭംഗപ്പെടുത്താൻ ശ്രമിച്ച 71കാരനായ പിതാവിനെ മകൾ വെട്ടിക്കൊന്ന്​ വീടിനു പിന്നിൽ കുഴിച്ചു മൂടി. അസമിലെ ബിസ്വന്ത്​ ജില്ലയിൽ കഴിഞ്ഞ മാർച്ചിലായിരുന്നു​​​ സംഭവം. പിതാവി​ന്‍റെ മൃതദേഹം പൊലീസ്​ ചൊവ്വാഴ്​ച വീടിനു പിന്നിലെ മുറ്റത്തെ​ 15 അടി താഴ്​ചയിൽ നിന്ന്​ കണ്ടെടുത്തു. 

സംഭവവുമായി ബന്ധപ്പെട്ട്​ 25കാരിയായ മകളെയും നാലു കുടുംബാംഗങ്ങളെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. യുവതിക്കെതിരെ കൊലക്കുറ്റത്തിനും മാതാവി​െനതിരെ തെളിവ്​ മറച്ചുവെച്ചതിനും പൊലീസ് കേസെടുത്തു. ഗൃഹനാഥനെ കാണാതായതായി കുടുംബം പരാതി നൽകിയതോടെയാണ്​ സംഭവം വെളിച്ചത്തായത്​. വിശദമായ അന്വേഷണത്തിൽ​ ഇവർ വീടിനു പിന്നിൽ കുഴിയെടുത്തതായി മനസിലായി​. തുടർന്ന്​ നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരു​ന്നു.

പിതാവ്​ രാത്രി 11 മണിയോടെ തന്നെ ബലാത്സംഗം ചെയ്യാനൊരുങ്ങിയെന്നും പ്രതിരോധിച്ചപ്പോൾ അദ്ദേഹം ഒരു മഴു വലിച്ചെടുത്ത്​ ആക്രമിക്കാനൊരുങ്ങിയെന്നുമാണ്​ യുവതി പൊലീസിനു നൽകിയ മൊഴി. പിതാവിനെ തള്ളി മാറ്റിയ യുവതി അതേ മഴു ഉപയോഗിച്ച്​ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മാതാവും മൂത്ത സഹോദരനുമാണ്​ മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. 

Tags:    
News Summary - Assam woman axes father who tried to rape her -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.