ജമ്മു: മുദ്രാവാക്യം വിളികളും വാഗ്വാദങ്ങളുമായി ജമ്മു-കശ്മീര്‍ നിയമസഭ ചൊവ്വാഴ്ച ബഹളമയമായി. നാഷനല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ താഴ്വരയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയിലും മരണങ്ങളിലും പ്രതിഷേധമറിയിക്കുകയും പ്രശ്നം സഭയില് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു.
അതേസമയം, തിങ്കളാഴ്ച ഗവര്‍ണറുടെ അഭിസംബോധനക്കിടെ ദേശീയഗാനത്തിനോട് ബഹുമാനം കാണിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും രംഗത്തുവന്നു. പ്രതിപക്ഷവും ബി.ജെ.പി അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി 10 മിനുട്ടോളം വാക്പോരു തുടര്‍ന്നു. പ്രതിപക്ഷത്തിന് സംവാദത്തിന് താല്‍പര്യമുണ്ടെങ്കില്‍ കശ്മീരിലെ സംഘര്‍ഷാവസ്ഥ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ തയാറാണെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി അബ്ദുറഹ്മാന്‍ വീരി അറിയിച്ചു.
സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതില്‍ മഹ്ബൂബ മുഫ്തി സര്‍ക്കാറിനുണ്ടായ വീഴ്ചയാണ് മരണങ്ങളിലേക്ക് നയിച്ചതെന്ന് ആരോപിച്ച ഉമര്‍ അബ്ദുല്ല ഇന്ത്യ-പാക് സംവാദമൊരുക്കുന്നതില്‍ മാത്രമല്ല, ജമ്മു-കശ്മീരില്‍ സമാധാനം കൊണ്ടുവരുന്നതിലും പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.