തെലങ്കാനയിൽ കോൺഗ്രസ്; രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി.ജെ.പി -LIVE

2023-12-03 13:03 IST

രാജസ്ഥാൻ -ലീഡ് നില

ബി.ജെ.പി -115

കോൺഗ്രസ് -70

മറ്റുള്ളവർ -14

2023-12-03 13:02 IST

മധ്യപ്രദേശ് -ലീഡ് നില

ബി.ജെ.പി -163

കോൺഗ്രസ് -65

മറ്റുള്ളവർ -2

2023-12-03 12:12 IST

ബി.ജെ.പിയുടെ ഡബിൾ എൻജിൻ ഭരണത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം തെളിയിക്കുന്നതാണ് മധ്യപ്രദേശിലെ വിജയം -കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് 



2023-12-03 11:59 IST

രാജസ്ഥാനിൽ രണ്ട് മണ്ഡലങ്ങളിൽ സി.പി.എം ലീഡ് ചെയ്യുന്നു. ദുംഗാർഗഢ് മണ്ഡലത്തിൽ സി.പി.എമ്മിന്റെ ഗിർദരി ലാലാണ് മുന്നേറുന്നത്. സി.പി.എം മുന്നേറുന്ന രണ്ടാമത്തെ മണ്ഡലം ഭാ​ദ്രയാണ്. പാർട്ടി സ്ഥാനാർഥിയായ ബൽവാൻ പൂനിയയാണ് ലീഡ് ചെയ്യുന്നത്. 

2023-12-03 11:56 IST

തെലങ്കാനയിൽ മുഹമ്മദ് അസ്ഹറുദ്ദീൻ മുന്നിൽ

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസ് മണ്ഡലത്തിൽ ജനവിധി തേടുന്ന കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീൻ മുന്നിൽ. തുടക്കത്തിൽ പിറകിലായിരുന്നു അസ്ഹർ നിലവിലെ എം.എൽ.എയായ ബി.ആർ.എസിലെ മഗന്തി ഗോപിനാഥിനെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്

2023-12-03 11:52 IST

ജയ്പൂരിൽ ബി.ജെ.പി പ്രവർത്തകരുടെ ആഹ്ലാദപ്രകടനം 


2023-12-03 11:25 IST

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പിന്നിൽ

തെലങ്കാനയിലെ കാമറെഡ്ഡി മണ്ഡലത്തിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയുടെ മുന്നേറ്റം. അതേസമയം, താൻ മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ ഗജ്വെലിൽ ചന്ദ്രശേഖർ റാവു മുന്നിലാണ്. 

2023-12-03 10:50 IST

തെലങ്കാന -ലീഡ് നില

കോൺഗ്രസ് -69

ബി.ആർ.എസ് -38

ബി.ജെ.പി -5

എ.ഐ.എം.ഐ.എം -7

2023-12-03 10:49 IST

ഛത്തീസ്ഗഡ് -ലീഡ് നില

കോൺഗ്രസ് -45

ബി.ജെ.പി -43

മറ്റുള്ളവർ -2

Tags:    
News Summary - Assembly election updates 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.