രാജസ്ഥാൻ ബി.ജെ.പി പ്രസിഡന്‍റ് സി.പി. ജോഷി, കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് തുടങ്ങിയവർ ജയ്പൂരിലെ പാർട്ടി ആസ്ഥാനത്ത് ആഹ്ലാദപ്രകടനത്തിൽ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ‘സെമി ഫൈനൽ’ എന്ന് വിശേഷിപ്പിക്കാവുന്ന, നാല് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ ബി.ജെ.പി വിജയമുറപ്പിച്ചു. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസ് മുന്നിലുള്ളത്. തെരഞ്ഞെടുപ്പ് നടന്ന മിസോറാമിൽ തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.
Live Updates...
രാജസ്ഥാൻ ബി.ജെ.പി പ്രസിഡന്‍റ് സി.പി. ജോഷി, കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് തുടങ്ങിയവർ ജയ്പൂരിലെ പാർട്ടി ആസ്ഥാനത്ത് ആഹ്ലാദപ്രകടനത്തിൽ
ജയ്പൂർ: രാജസ്ഥാനിലെ ഷിയോ മണ്ഡലത്തിൽ ബി.ജെ.പി വിമത സ്ഥാനാർഥിയായി മത്സരിച്ച 26കാരൻ രവീന്ദ്ര സിങ് ഭാട്ടി വിജയത്തിലേക്ക്. വിദ്യാർഥി നേതാവായ ഭാട്ടി, പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്നാണ് വിമതനായത്. 18,000ലേറെ വോട്ടുകൾക്ക് മുന്നിട്ടു നിൽക്കുകയാണ് ഇദ്ദേഹം.
ബി.ജെ.പി സ്ഥാനാർഥി പരിഗണനാപട്ടികയിൽ രവീന്ദ്ര സിങ് ഭാട്ടി ഉണ്ടായിരുന്നെങ്കിലും അവസാനം സീറ്റ് നൽകിയത് സ്വരൂപ് സിങ്ങിനാണ്. ഇതോടെ അനുനയത്തിനൊന്നും വഴങ്ങാൻ തയാറാകാത്ത ഭാട്ടി വിമതനായി രംഗത്തെത്തുകയായിരുന്നു.
ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അന്തിമചിത്രം തെളിയവേ തിരിച്ചടിയേറ്റ് കോൺഗ്രസ്. കൈയിലിരുന്ന രണ്ട് സംസ്ഥാനങ്ങളിൽ അധികാരം നഷ്ടമായപ്പോൾ ആശ്വസിക്കാനുള്ളത് തെലങ്കാനയിലെ വിജയം മാത്രം. ബി.ജെ.പിയോട് നേർക്കുനേർ പോരാടിയ മൂന്നിടത്തും- രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്- കോൺഗ്രസിന് പരാജയം രുചിക്കേണ്ടിവന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലാകുമെന്ന് വിലയിരുത്തിയ ഈ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയം ഫലത്തിൽ ഇൻഡ്യ മുന്നണിക്കും തിരിച്ചടിയാണ്.
Read more at: https://www.madhyamam.com/amp/s-1232494
#WATCH | | Bhopal: Madhya Pradesh CM Shivraj Singh Chouhan seeks blessings of party's women workers as the party heads towards a massive victory in the state. pic.twitter.com/Qhv1a4Bm9T— ANI (@ANI) December 3, 2023
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.