ശ്രീനഗർ: ജമ്മു- കശ്മീരിൽ ലോക്സഭക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്താത്തതിൽ ദുരൂഹതയുണ്ടെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ മുന്നോട്ടുവെക്കുന്ന ബി.ജെ.പിക്ക് ഇതൊരു മികച്ച അവസരമായിരുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമുണ്ടെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതിന് എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് കശ്മീരിലെ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിൽ നിരാശനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.