മണിപ്പൂരിൽ വോട്ടിങ് തിയതികളിൽ മാറ്റം

മണിപ്പൂരിൽ വോട്ടിങ് തിയതികളിൽ മാറ്റം

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് തിയതികളിൽ മാറ്റം വരുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28നും രണ്ടാം ഘട്ടം മാർച്ച് അഞ്ചിനുമാണ്. നേരത്തെ ഫെബ്രുവരി 27നും മാർച്ച് മൂന്നിനുമാണ് വോട്ടെടുപ്പ് തിയതി നിശ്ചയിച്ചിരുന്നത്. പഞ്ചാബ് തെരഞ്ഞെടുപ്പ് ഈ മാസം 14ൽ നിന്ന് 20ലേക്കു നേരത്തെ മാറ്റിയിരുന്നു.

മൂന്ന് തവണ മണിപ്പൂർ മുഖ്യമന്ത്രിയും മണിപ്പൂർ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ഒക്രം ഇബോബി സിങ് വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തുടർചയായി മത്സരിക്കാറുള്ള തൗബാൽ സീറ്റിൽ നിന്നാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. ഈ തെരഞ്ഞെടുപ്പ് ഒരു പുതിയ അധ്യായമാകുമെന്ന് ഒക്രം ഇബോബി സിങ് മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മപുസയിൽ നടന്ന പ്രചരണ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ഗൻസാലി, കർണപ്രയാഗ്, നരേന്ദ്രനഗർ നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളെ അഭിസംബോധന ചെയ്യും.

Tags:    
News Summary - Assembly Elections Live Updates: Manipur Election Dates Revised - 1st Phase On Feb 28, 2nd On March 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.