ന്യൂഡൽഹി: അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒമിക്രോൺ വ്യാപനം കാരണം മാറ്റിവെക്കേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. കേന്ദ്ര ആരോഗ്യ മന്ത്രാലവുമായി തിങ്കളാഴ്ച നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം. അലഹബാദ് ഹൈകോടതി സിംഗിൾ ബെഞ്ചിെൻറ അപേക്ഷ തള്ളിയാണ് കമീഷെൻറ നീക്കം. യു.പി, പഞ്ചാബ്, ഗോവ, ഉത്തരഖണ്ഡ്, മണിപ്പൂർ നിയമസഭകളിലേക്കാണ് തെരെഞ്ഞടുപ്പ് നടക്കാനിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം വാക്സിനേഷെൻറയും കോവിഡ് രോഗബാധയുടെയും കണക്കുകൾ സമർപ്പിച്ച ശേഷമാണ് കമീഷൻ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. കോവിഡ് പ്രോട്ടോകോൾ കർശനമായി നടപ്പാക്കുന്നത് സംബന്ധിച്ചും കമീഷൻ സെക്രട്ടറിയുമായി ചർച്ചചെയ്തു. ഗോവയിൽ മാർച്ച് 15നും മണിപ്പൂരിൽ മാർച്ച് 19നും ഉത്തർപ്രദേശിൽ മേയ് 14നുമാണ് നിയമസഭകളുടെ കാലാവധി തീരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.