PTI Photo

ത്രിപുരയിൽ 400 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും

ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ബി.​എ​സ്.​എ​ഫ് ജ​വാ​ന്മാ​ർ​ക്കും പു​റ​മെ​യാ​യി​രി​ക്കും ഈ ​സേ​ന

അ​ഗ​ർ​ത്ത​ല: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നീ​തി​പൂ​ർ​വ​മാ​ക്കാ​ൻ ത്രി​പു​ര​യി​ൽ 400 ക​മ്പ​നി കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്കു​മെ​ന്ന് മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 16നാ​ണ് 60 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്. കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സ് സേ​ന​യു​ടെ 200 ക​മ്പ​നി​ക​ൾ ഇൗ​യാ​ഴ്ച​ത​ന്നെ പ​ട്രോ​ളി​ങ്, ഫ്ലാ​ഗ് മാ​ർ​ച്ചു​ക​ൾ എ​ന്നി​വ​ക്കാ​യെ​ത്തു​മെ​ന്ന് അ​സി. ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ജ്യോ​തി​ഷ്മാ​ൻ ദാ​സ് ചൗ​ധ​രി പ​റ​ഞ്ഞു. ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ബി.​എ​സ്.​എ​ഫ് ജ​വാ​ന്മാ​ർ​ക്കും പു​റ​മെ​യാ​യി​രി​ക്കും ഈ ​സേ​ന. 3,328 പോ​ളി​ങ് ബൂ​ത്തു​ക​ളി​ൽ 1,100 എ​ണ്ണം സം​ഘ​ർ​ഷ​സാ​ധ്യ​ത​യു​ള്ള​തെ​ന്നും 28 എ​ണ്ണം അ​പ​ക​ട​ക​ര​മാ​യ​തെ​ന്നും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

വാ​ഹ​ന പ​രി​ശോ​ധ​ന​ക്ക് പ്ര​ത്യേ​ക സം​ഘ​ത്തെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ 11,000 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച​ക്കു​ള്ളി​ൽ 5.89 കോ​ടി രൂ​പ​യു​ടെ ക​ള്ള​ക്ക​ട​ത്തും തോ​ക്കു​ക​ളും നി​യ​മ​നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യും സു​ര​ക്ഷാ​സേ​ന​യും പി​ടി​ച്ചെ​ടു​ത്തു.

വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ‘അ​ക്ര​മ​ര​ഹി​ത വേ​ട്ടെ​ടു​പ്പ്’ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത്രി​പു​ര​യി​ൽ 300 ക​മ്പ​നി കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ച്ചി​രു​ന്നു.

Tags:    
News Summary - assembly polls; 400 companies of central forces to be deployed in Tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.