കള്ളവോട്ടിന്​ ബി.ജെ.പി സ്ഥാനാർഥിയുടെ ആഹ്വാനം

ബ​ദാ​യൂ​ൻ (യു.​പി): ക​ള്ള​വോ​ട്ട്​ ചെ​യ്യാ​നു​ള്ള ആ​ഹ്വാ​ന​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി.​ജെ.​പി സ്ഥാ​ന ാ​ർ​ഥി. ബ​ദാ​യൂ​ൻ മ​ണ്ഡ​ല​ത്തി​ലെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി സം​ഘ​മി​ത്ര മൗ​ര്യ​യാ​ണ്​ പാ​ർ​ട്ടി പ്ര​ചാ​ര​ണ​യേ ാ​ഗ​ത്തി​ൽ ക​ള്ള​വോ​ട്ട്​ ചെ​യ്യാ​ൻ പ്ര​വ​ർ​ത്ത​ക​രോ​ട്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്. ഇ​തി​​െൻറ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

‘ഒ​രു വോ​ട്ടു​പോ​ലും പാ​ഴാ​വ​രു​ത്. ആ​രെ​ങ്കി​ലും വോ​ട്ട്​ ചെ​യ്യാ​നെ​ത്തി​യി​ല്ലെ​ങ്കി​ൽ അ​വ​രു​ടെ പേ​രി​ൽ ക​ള്ള​വോ​ട്ട്​ ചെ​യ്യ​ണം. അ​ത്​ എ​ല്ലാ​യി​ട​ത്തും ന​ട​ക്കു​ന്ന​താ​ണ്. ആ​ദ്യ​മേ അ​ത്​ ചെ​യ്യ​ണ​മെ​ന്ന​ല്ല പ​റ​യു​ന്ന​ത്. പ​ക്ഷേ, അ​വ​സ​രം ല​ഭി​ച്ചാ​ൽ, അ​റി​യാ​ത്ത രീ​തി​യി​ൽ അ​ത്​ ചെ​യ്യ​ണം’ -മൗ​ര്യ പ​റ​ഞ്ഞു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന്​ ജി​ല്ല മ​ജി​സ്​​ട്രേ​റ്റ്​ ദി​നേ​ഷ്​ കു​മാ​ർ സി​ങ്​ പ​റ​ഞ്ഞു. യു.​പി മ​ന്ത്രി സ്വാ​മി പ്ര​സാ​ദ്​ മൗ​ര്യ​യു​ടെ മ​ക​ളാ​ണ്​ സം​ഘ​മി​ത്ര മൗ​ര്യ.

Tags:    
News Summary - ast fake votes if people are absent on polling day, says BJP’s Budaun candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.