ഡൽഹി: കർഷക സംഘടനകളും കേന്ദ്ര സർക്കാറും തമ്മിലുള്ള ചർച്ച ആറാംവട്ട ചർച്ച പുരോഗമിക്കുേമ്പാൾ പുതിയ നിർദേശവുമായി കേന്ദ്രം. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനും മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്‌പി) സംബന്ധിച്ച് നിയമപരമായ ഗ്യാരണ്ടി നൽകുന്നതിനുമുള്ള ചർച്ചകളിൽ മാത്രമേ കേന്ദ്രീകരിക്കുകയുള്ളൂവെന്ന് നേരത്തേതന്നെ യൂനിയനുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ നിയമം പിൻവലിക്കാനാകില്ലെന്നും പ്രശ്നങ്ങൾ ചർച്ചെചയ്യുന്നതിന് പ്രത്യേക കമ്മിറ്റിരൂപീകരിക്കാമെന്നുമാണ് കേന്ദ്രത്തിന്‍റെ നിർദേശം. എന്നാലിതിൽ അന്തിമ തീരുമാനം ഒന്നും എടുത്തിട്ടില്ല.
മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആറാം റൗണ്ട് ചർച്ചകൾക്ക് മുന്നോടിയായി കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പീയൂഷ് ഗോയലും ചൊവ്വാഴ്ച ആഭ്യന്തരമന്ത്രി അമിത്ഷായെ സന്ദർശിക്കുകയും സർക്കാരിന്‍റെ അജണ്ട ചർച്ച ചെയ്യുകയും അന്തിമരൂപം നൽകുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തിനിടെ മരിച്ചവർക്ക് നീതി വേണമെന്ന് നേരത്തേ ചർച്ചക്കിടെ കർഷക നേതാക്കൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ മരണമടഞ്ഞവർക്ക് നീതി ലഭിക്കണമെന്നാണ് കർഷക യൂനിയൻ നേതാക്കൾ ആവശ്യപ്പെട്ടത്.
കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് ചർച്ച പുരോഗമിക്കുന്നത്. പതിനായിരക്കണക്കിന് കർഷകരാണ് രാജ്യ തലസ്ഥാനത്ത് നിലവിൽ തമ്പടിച്ചിരിക്കുന്നത്. പുതിയ നിയമങ്ങൾ നിയന്ത്രിത വിപണികളെ തകർക്കുമെന്നും വൻകിട കോർപ്പറേറ്റുകൾക്ക് തങ്ങളെ ഇരയാക്കിക്കൊണ്ട് ഉപജീവനമാർഗത്തെ ബാധിക്കുമെന്നും പ്രതിഷേധക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.