യു.പിയിൽ ആ​റുവാഹനങ്ങൾ കൂട്ടിയിടിച്ച്​ തകർന്നു; 12 പേർക്ക്​ പരിക്ക്​

നോയിഡ: ഉത്തർപ്രദേശ്​ യമുന എക്​സ്​പ്രസ്​വേയിൽ ആ​റുവാഹനങ്ങൾ കൂട്ടിയിടിച്ച്​ 12 പേർക്ക്​ പരിക്ക്​. ശനിയാഴ്ച പുലർച്ചെ മൂടൽമഞ്ഞ്​ കാഴ്ച മറച്ചതാണ്​ അപകട കാരണം.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എ.​എൻ.ഐ റിപ്പോർട്ട്​ ​െചയ്​തു. പൊലീസ്​ സ്​ഥലത്തെത്തി രക്ഷ​ാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു.

ബസ്​, ട്രക്ക്​, കാർ തുടങ്ങിയവയാണ്​ അപകടത്തിൽപ്പെട്ട വാഹനങ്ങൾ. വാഹനങ്ങൾ പൂർണമായും തകർന്ന ചിത്രങ്ങൾ പുറത്തുവന്നു.


Tags:    
News Summary - At least 12 injured as 6 vehicles collide at Yamuna Expressway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.