അതീഖുർറഹ്മാന്‍റെ ആരോഗ്യ നില ഗുരുതരം; ജീവൻ രക്ഷിക്കാൻ ഇടപെടണമെന്ന് കാംപസ് ഫ്രണ്ട്

ന്യൂഡൽഹി: ഹഥ്​റാസിൽ കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ കാംപസ്​ ഫ്രണ്ട്​ നേതാവ് അതീഖ് റഹ്മാന്‍റെ ജീവൻ രക്ഷിക്കാൻ ഇടപെടണമെന്ന് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്‍റ്​ എം.എസ്. സാജിദ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട്​ ആരോഗ്യനില വഷളായ അതീഖിനെ ആഗ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അതീഖിനൊപ്പം കേസിൽ പ്രതിചേർക്കപ്പെട്ട മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പൻ, വിദ്യാർഥി സംഘടന നേതാക്കളായ മസൂദ് അഹമ്മദ്, റഊഫ് ശരീഫ്, ഡ്രൈവർ ആലം എന്നിവരെ റെഗുലർ ഹിയറിങ്ങിനായി മഥുര ജില്ല കോടതിയിൽനിന്ന് പിഎംഎൽഎ കോടതിയിലേക്ക്​ കൊണ്ടുപോയിരുന്നു. ഇതിനിടെയാണ്​ ഹൃദ്രോഗിയായ അതിഖുർറഹ്മാന് നെഞ്ച് വേദന അനുഭവപ്പെട്ടത്​. തുടർന്ന് അദ്ദേഹത്തെ ആഗ്രയിലുള്ള സരോജിനി നായിഡു ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നേരത്തെ ജയിലിൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്​ എയിംസിൽ പ്രത്യേക ചികിത്സ ആവിശ്യപ്പെട്ട്​ മഥുര അഡിഷണൽ സെഷൻസ് ജഡ്ജ് -1 മുൻപാകെ നിരവധി തവണ അപേക്ഷകൾ സമർപ്പിച്ചിരുന്നുവെങ്കിലും നിരസിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ്​ ജീവൻ രക്ഷിക്കാൻ ഇടപെടണമെന്ന് എം.എസ്. സാജിദ് ആവശ്യപ്പെട്ടത്​. 

Tags:    
News Summary - Atiq-ur-Rahman in critical condition says Campus front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.