അഗർത്തല: ത്രിപുരയിൽ ബി.ജെ.പി ഭരണത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്തെ സി.പി.എം കേന്ദ്രങ്ങൾക്ക് നേരെ വ്യാപക ആക്രമണം. തിങ്കളാഴ്ച ദക്ഷിണ ത്രിപുരയിലെ ലെനിൻ പ്രതിമ ബി.ജെ.പി പ്രവർത്തകർ തകർത്തു. അഗർത്തല വിമാനത്താവളത്തിന് സമീപത്തെ പാർട്ടി ഒാഫീസിന് നേരെയും ആക്രമണമുണ്ടായി. പാർട്ടി പ്രവർത്തകരെയും കയ്യേറ്റം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, അക്രമങ്ങൾക്ക് പൊലീസ് കൂട്ട് നിൽക്കുകയാണെന്ന് സി.പി.എം ആരോപിച്ചു.
ത്രിപുരയിൽ 25 വർഷത്തെ സി.പി.എം ഭരണത്തിന് വിരാമമിട്ടാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 35 സീറ്റുകൾ നേടിയ ബി.ജെ.പി സഖ്യകക്ഷിയുമായി ചേർന്ന് ഭരണത്തിലെത്തുമ്പോൾ സി.പി.എമ്മിന് കേവലം 16 സീറ്റുകളിൽ മാത്രമായി ഒതുങ്ങേണ്ടി വന്നു.
#WATCH: Statue of Vladimir Lenin brought down at Belonia College Square in Tripura. pic.twitter.com/fwwSLSfza3
— ANI (@ANI) March 5, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.