അഹ്മദാബാദ്: ദലിത് പ്രവർത്തകൻ ഭാനു വങ്കറിെൻറ മരണത്തിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച റാലിക്ക് പുറപ്പെട്ട ജിഗ്നേഷ് മേവാനിയെ പൊലീസ് കാറിൽനിന്ന് പിടിച്ചിറക്കി കസ്റ്റഡിയിലെടുത്തു. മേവാനിക്കൊപ്പം പ്രതിഷേധറാലിക്കെത്തിയ 70 ദലിതരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ആത്മാഹുതി ശ്രമം നടത്തിയ 62കാരനായ ഭാനു വങ്കർ വെള്ളിയാഴ്ചയാണ് മരിച്ചത്. ഇതേ തുടർന്ന് ഗുജറാത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധമുയർന്നിരുന്നു. ഇതിെൻറ ഭാഗമായി ഞായറാഴ്ച അഹ്മദാബാദിലെ സാറംഗ്പുരിലെ അംബേദ്കർ പ്രതിമക്കു സമീപം സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പെങ്കടുക്കാനെത്തവെയാണ് എം.എൽ.എയും ദലിത് നേതാവുമായ മേവാനിയെ കസ്റ്റഡിയിലെടുത്തത്.
കോൺഗ്രസ് എം.എൽ.എയും ദലിത് പ്രവർത്തകനുമായ നൗഷാദ് സോളങ്കിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മേവാനി സഞ്ചരിച്ച കാർ തടഞ്ഞ പൊലീസ് അദ്ദേഹത്തെ വലിച്ചിറക്കുകയായിരുന്നു. തന്നോട് പൊലീസ് മോശമായി പെരുമാറിയെന്നും കാറിെൻറ താക്കോൽ തകർത്തതായും മേവാനി ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില പരിഗണിച്ചാണ് മേവാനിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ദലിത് കുടുംബങ്ങൾക്ക് ഭൂമി വിതരണം മുടങ്ങുന്നതിൽ പ്രതിഷേധിച്ചാണ് ഭാനു വങ്കർ സ്വയം തീകൊളുത്തിയത്. ഭാനുവിെൻറ മരണത്തെ തുടർന്ന് വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. വടക്കൻ ഗുജറാത്തിലെ വിവിധയിടങ്ങളിൽ ദലിതർ റോഡുകൾ ഉപരോധിച്ചു. അഹ്മദാബാദിൽ ദലിത് സംഘടനകൾ കഴിഞ്ഞ ദിവസം ബന്ദിനും ആഹ്വാനം ചെയ്തിരുന്നു. ശനിയാഴ്ച ഭാനുവിെൻറ കുടുംബത്തെ കാണാനെത്തിയ ബി.ജെ.പി എം.എൽ.എ കർസൻ സോളങ്കിയെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.