ബംഗളൂരു: ബാംഗളൂരുവിൽ നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ്സിന് നേരെ മൈസൂരുവിനടുത്ത മാണ്ഡ്യയിൽ അക്രമം. തിങ്കളാഴ്ച വൈകുന്നേരം നാലിന് പുറെപ്പട്ട കെ.എൽ. 15 എ 2377 ബസിന് നേരെ വൈകുന്നേരം 5.30 ന് മാണ്ട്യ എലിയൂര്‍ സര്‍ക്കിളിലായിരുന്നു അക്രമം.
പിറകെവന്ന കാറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ചായിരുന്നു അക്രമം. ബസ്സിന്‍റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു. സ്വിഫ്റ്റ് ഡ്രൈവര്‍ സനൂപിനെയും മർദിച്ചു.
കാറിൽ വന്നയാളും പിന്നാലെ ബെക്കിലെത്തിയ യുവാവുമാണ് അക്രമത്തിന് പിന്നിൽ. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റി അയച്ചു. പ്രതിയെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
സംഭവത്തിൽ ആള്‍ ഇന്ത്യ കെ.എം.സി.സി ബംഗളൂരു ഘടകം പ്രതിഷേധിച്ചു. കേരള ബസുകൾക്ക് നേരെ മാണ്ഡ്യയിലും സമീപപ്രദേശങ്ങളിലും ഇത്തരം അക്രമസംഭവങ്ങൾ വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.