ന്യൂഡൽഹി: പട്ടികജാതി-വർഗ വിഭാഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമത്തിലെ വ്യവസ്ഥകളിൽ ദുരുപയോഗത്തിെൻറ പേരുപറഞ്ഞ് വെള്ളം ചേർത്ത സുപ്രീംകോടതി വിധിയിൽ വ്യാപക പ്രതിഷേധം. വിധിക്കെതിരെ കേന്ദ്രസർക്കാർ പുനഃപരിശോധന ഹരജി നൽകണമെന്ന് പ്രധാന പ്രതിപക്ഷമായ കോൺഗ്രസും പിന്നാക്ക വിഭാഗ സംഘടനകളും ആവശ്യപ്പെട്ടു. സത്യസന്ധരായ പൊതുപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും കേസിൽ കുടുക്കി പീഡിപ്പിക്കാൻ നിയമം ദുരുപയോഗിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഒരു വിധിന്യായത്തിൽ പറഞ്ഞത്. വ്യക്തമായ തെളിവില്ലാത്ത കേസുകളിൽ ഉടനടി അറസ്റ്റ് എന്ന നിബന്ധന ബാധകമല്ല എന്നതടക്കമുള്ള കോടതി നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ബി.ജെ.പി സർക്കാറിനു കീഴിൽ ദലിതുകൾക്കെതിരെ അതിക്രമങ്ങൾ വർധിച്ചത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. വിധി പുനഃപരിശോധിക്കാൻ റിവ്യൂ ഹരജി നൽകുകയോ പാർലമെൻറ് നിയമഭേദഗതി കൊണ്ടുവരുകയോ വേണം. സുപ്രീംകോടതി വിധിയുടെ കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ബി.ജെ.പിയോ സർക്കാറോ വിധിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ദലിത് വിഭാഗങ്ങൾക്കടിയിൽ അരക്ഷിത ബോധം വളർത്തുന്നതാണ് സുപ്രീംകോടതി വിധിയെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ ചൂണ്ടിക്കാട്ടി. സർക്കാർ മൗനം പാലിച്ചാൽ, കോടതി വിധിയെ പിന്തുണക്കുന്നു എന്നാണ് അർഥം. ഇൗ കേസിൽ കക്ഷികളായിരുന്ന കേന്ദ്രസർക്കാറോ മഹാരാഷ്ട്ര സർക്കാറോ നേെരചൊവ്വേ കോടതിയിൽ വാദിച്ചില്ല. ബി.ജെ.പി-ആർ.എസ്.എസ് നയത്തിെൻറ ഫലമാണ് പുതിയ സംഭവവികാസമെന്ന് കോൺഗ്രസ് എം.പി കുമാരി ഷെൽജ പറഞ്ഞു. സംവരണം അവസാനിപ്പിക്കാൻ ഗൂഢാലോചന നടത്തുന്നവരാണ് സംഘ്പരിവാർ. ദുരുപയോഗിക്കപ്പെടാം എന്നതിെൻറ പേരിൽ നിയമം ദുർബലമാക്കുന്നത് വിചിത്രമാണ്. നിയമം ദുർബലർക്ക് പരിരക്ഷ നൽകുന്നുവെന്നതാണ് പ്രധാനം. ദുരുപയോഗിക്കപ്പെടാം എന്നതിെൻറ പേരിൽ നിയമംതന്നെ ഇല്ലാതാക്കുകയോ ദുർബലമാക്കുകയോ അല്ല ചെയ്യേണ്ടത്. അത്തരം ചെറിയ പഴുതുകൾ അടക്കാൻ മറ്റു നടപടികളാണ് ഉണ്ടാകേണ്ടത്.
ദലിത് ശോഷൺ മുക്തി മഞ്ച് ദേശീയ നിർവാഹക സമിതി യോഗം കോടതി വിധിയിൽ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹിക നീതിയിൽ വിപരീത പ്രത്യാഘാതങ്ങൾക്ക് ഇട നൽകുന്നതാണ് വിധിയെന്ന് സംഘടന വിലയിരുത്തി. പട്ടികജാതി-വർഗക്കാർക്കെതിരായ അതിക്രമ കേസുകളിൽ ശിക്ഷനിരക്ക് വളരെ കുറവാണ്. ഒൗദ്യോഗിക കണക്കുകൾ പ്രകാരം, ഇന്ത്യൻ ശിക്ഷനിയമത്തിനു കീഴിൽ ശിക്ഷിക്കപ്പെടുന്നവർ 34 ശതമാനമാണെങ്കിൽ, അതിക്രമ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നവരുടെ നിരക്ക് 23 ശതമാനം മാത്രമാണ്.
അറസ്റ്റ് വൈകുന്നത് കേസ് അട്ടിമറിക്കാൻ അവസരം നൽകും. കേസ് പിൻവലിക്കാൻ സമ്മർദം പലവിധത്തിൽ സൃഷ്ടിക്കപ്പെടും. അറസ്റ്റ് ചെയ്യപ്പെടില്ലെന്ന ബോധം, നിയമത്തെ പേടിയില്ലാതെ അതിക്രമങ്ങൾ ചെയ്യുന്നതിന് പ്രേരിപ്പിക്കും. നീതിയുടെ തെറ്റായ നിർവഹണമാണ് പുതിയ വിധിയെന്ന് ദലിത് ശോഷൺ മുക്തിമഞ്ച് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.