ന്യൂഡൽഹി: തെരഞ്ഞെുപ്പ് റാലിക്കിടെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായി അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം. ശനിയാഴ്ച ന്യൂഡൽഹി മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി ബ്രിേജഷ് ഗോയലിെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മോത്തി നഗറിൽ നടന്ന റാലിയിലാണ് ഡൽഹി മുഖ്യമന്ത്രിക്കുനേരെ ആക്രമണമുണ്ടായത്.
കെജ്രിവാൾ സഞ്ചരിച്ച തുറന്ന വാഹനത്തിൽ ഇരച്ചുകയറിയ യുവാവ് അദ്ദേഹത്തിെൻറ മുഖത്തടിക്കുകയായിരുന്നു. കൈലാഷ് പാർക്കിലുള്ള സുരേഷ് (33) എന്നയാളാണ് മുഖ്യമന്ത്രിയെ ആക്രമിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഇയാളെ സമീപത്തുണ്ടായിരുന്ന ആം ആദ്മി പാർട്ടി പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചു. പിന്നീട് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.
#WATCH: A man slaps Delhi Chief Minister Arvind Kejriwal during his roadshow in Moti Nagar area. (Note: Abusive language) pic.twitter.com/laDndqOSL4
— ANI (@ANI) May 4, 2019
ഡൽഹിയിൽ പാർട്ടിയെ ഇല്ലാതാക്കാൻ പ്രതിപക്ഷത്തിനാകില്ല. കേന്ദ്ര സർക്കാറിന് കീഴിലെ ഡൽഹി പൊലീസ് മുഖ്യമന്ത്രിക്ക് വേണ്ട സുരക്ഷയൊരുക്കുന്നതിൽ വീഴ്ചവരുത്തിയെന്നും ഇതിനെ അപലപിക്കുന്നുവെന്നും ആപ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.
2014ലെ പൊതുതെരഞ്ഞെടുപ്പിലും കെജ്രിവാളിന് നേരെ ഇത്തരത്തിൽ ആക്രമണമുണ്ടായിരുന്നു. അന്ന് ദക്ഷിൻപുരിയിലായിരുന്നു അദ്ദേഹത്തിന് ആക്രമണം നേരിടേണ്ടിവന്നത്. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ അക്രമി അദ്ദേഹത്തിന് നേരെ മുളകു പൊടി എറിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.