റാഞ്ചി: പ്രമുഖ സാമൂഹിക പ്രവർത്തകൻ സ്വാമി അഗ്നിവേശിനെ ഝാർഖണ്ഡിലെ പാകുറിൽ യുവമോർച്ച പ്രവർത്തകർ അക്രമിച്ചതിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. തുടർന്ന് ഉച്ചവരെ സഭ നിർത്തിവെച്ചു. അന്വേഷണ സമിതി രൂപവത്കരിച്ചതായി മുഖ്യമന്ത്രി രഘുബർ ദാസ് അറിയിച്ചിട്ടുണ്ടെന്ന് പാർലമെൻററി കാര്യ മന്ത്രി നീൽകാന്ത് സിങ് മുണ്ട പറഞ്ഞെങ്കിലും പ്രതിപക്ഷം ശാന്തരായില്ല.
പ്രതിപക്ഷ നേതാക്കൾ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങാൻ തുടങ്ങുേമ്പാൾ, കഴിഞ്ഞമാസം ഖുണ്ഡിയിലുണ്ടായ കൂട്ട ബലാത്സംഗ സംഭവത്തിൽ പ്രതിപക്ഷം എവിടെയായിരുന്നുവെന്ന് മുണ്ട ചോദിച്ചതോടെ ജെ.എം.എം, കോൺഗ്രസ്, ഝാർഖണ്ഡ് വികാസ് മോർച്ച അംഗങ്ങൾ കൂടുതൽ പ്രേകാപിതരായി. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ഹേമന്ത് സോറൻ ആവശ്യപ്പെട്ടു. അതിക്രമം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്വാമി അഗ്നിവേശിനെതിരെ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന വാദവുമായി സാമൂഹികപ്രവർത്തകർ രംഗത്തെത്തി. അന്വേഷണത്തിന് ജാർഖണ്ഡ് ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.