ഡൽഹിയിലെ ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം

ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിയിൽ റെസിഡന്റ് ഡോക്ടറെ രോഗിയുടെ കൂടെ വന്ന ആൾ ആക്രമിച്ചു. ശനിയാഴ്ച രാത്രി കർകർദൂമയിലെ ഡോ.ഹെഡ്‌ഗേവാർ ആശുപത്രിയിൽ ഡോക്ടർ എമർജൻസി ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.

കൊൽക്കത്തയിൽ ആർ.ജി. കാർ ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി 11 ദിവസം പണിമുടക്കിയ ഡോക്ടർമാർ ജോലി പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം.

‘ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ, നെറ്റിയിൽ പരിക്കേറ്റ രോഗിയെ മുറിവ് തുന്നാൻ ഡ്രസ്സിംഗ് റൂമിലേക്ക് കൊണ്ടുപോയി. തുന്നൽ പൂർത്തിയാക്കിയ ശേഷം, രോഗി പെട്ടെന്ന് തന്നെ തള്ളിയിടുകയും അസഭ്യം പറയുകയുമായിരുന്നു’വെന്ന് ഡോക്ടർ പി.ടി.ഐയോട് പറഞ്ഞു. ഡോക്ടർമാർക്കു നേരെയുണ്ടായ ആക്രമണത്തിൽ രാജ്യ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയിൽ തലസ്ഥാനത്തുണ്ടായ സംഭവം പൊലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

Tags:    
News Summary - Attack on doctor in hospital in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.