ന്യൂഡൽഹി: അസദുദ്ദീൻ ഉവൈസിക്ക് നേരെയുണ്ടായ സംഭവങ്ങൾ അപലപനീയവും ഖേദകരവുമാണെന്ന് മുസ്ലിം ലീഗ് പാർലമെന്‍ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പാർലമെന്‍റിൽ വ്യക്തമാക്കി. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തിന്‍റെ വാഹന വ്യൂഹത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് ഉവൈസി നടത്തിയ പ്രതികരണങ്ങളോട് എം.പി യോജിപ്പ് പ്രകടിപ്പിച്ചു. രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. എന്നാൽ പോലും അത് ഈ വിധത്തിൽ പരിധി വിട്ടുപോകാൻ പാടില്ലാത്തതാണെന്നും സർക്കാർ യഥാർത്ഥ കുറ്റക്കാർക്ക് നേരെ നടപടി സ്വീകരിക്കണമെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.