മുംബൈ: ശിവസേന പ്രവർത്തകർക്കു നേരെയുള്ള അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ. അജ്ഞാതരുടെ അക്രമണത്തിൽ പരിക്കേറ്റ ശിവസേന പ്രവർത്തകൻ ബാബൻ ഗയോങ്കറിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച രാത്രിയാണ് സേന പ്രവർത്തകൻ ബാബൻ ഗയോങ്കറിനു നേരെ അക്രമണമുണ്ടായത്.
'ശിവസേന പ്രവർത്തകരുടെ ജീവൻ വെച്ച് കളിക്കാൻ ശ്രമിച്ചാൽ പ്രവർത്തകരത് വെച്ചു പൊറുപ്പിക്കില്ല. പൊലീസിന് കുറ്റക്കാരെ പിടികൂടികൂടാൻ കഴിഞ്ഞില്ലെങ്കിൽ സേനയുടെ പ്രവർത്തകർ അത് ചെയ്യും. പൊലീസ് രാഷ്ട്രീയത്തിൽ ഇടപെടണ്ട'- താക്കറെ പറഞ്ഞു.
പാർട്ടിയുടെ ബൈകുലയിലെ ഓഫിസും താക്കറെ സന്ദർശിച്ചു. ഏക്നാഥ് ഷിൻഡെ പക്ഷത്ത് ചേർന്ന വിമത എം.എൽ.എ യാമിനി ജാദവ് പ്രതിനിധീകരിക്കുന്ന ദക്ഷിണ മുംബൈയിലെ നിയമസഭാ മണ്ഡലമാണ് ബൈകുല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.