ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട യുവാവിൽനിന്നും പണം തട്ടാൻ ശ്രമം; ഐ.ടി ജീവനക്കാരിയും സുഹൃത്തും പിടിയിൽ

ന്യൂഡൽഹി: വ്യാജ ലൈംഗിക പീഡനാരോപണം ഉന്നയിച്ച് ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിൽനിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത ഐ.ടി ജീവനക്കാരി പിടിയിൽ. ഗുഡ്ഗാവിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശിനി 30കാരി ബിനീത കുമാരി ആണ് അറസ്റ്റിലായത്. യുവതിയുടെ സുഹൃത്ത് മഹേഷ് ഫോഗട്ടും അറസ്റ്റിലായിട്ടുണ്ട്.

ബിനീതയും മഹേഷും നേരത്തെ ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പരാതിക്കാരനായ യുവാവിനെ കെണിയിൽപെടുത്തുകയായിരുന്നു. യുവാവിനെ മേയ് 28ന് ബിനീത് ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബിയർ കുടിക്കാൻ നിർബന്ധിച്ചപ്പോൾ സംശയം തോന്നിയ യുവാവ് ഉടൻ അവിടെ നിന്നും മടങ്ങി. പിന്നാലെ യുവാവിനെ ഫോണിൽ വിളിച്ച ബിനീത, അഞ്ച് ലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ തന്നെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന് പൊലീസിൽ പരാതി നൽകുമെന്നും ഭീഷണിപ്പെടുത്തി.

സംസാരത്തിനൊടുവിൽ രണ്ടു ലക്ഷം രൂപ കിട്ടിയാൽ മതിയെന്നായി. ഇത് സമ്മതിച്ച യുവാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പണം കൈമാറുന്ന സമയത്ത് പൊലീസ് യുവതിയെയും സുഹൃത്തിനെയും പിടികൂടുകയായിരുന്നു.

ഇത്തരത്തിൽ വ്യാജ ലൈംഗിക പീഡനാരോപണം ഉന്നയിച്ച് 12 പേരിൽനിന്നും ഇതുവരെ സംഘം പണം തട്ടിയതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - attempt to extort money from youth met on dating app; IT employee arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.