വിശാഖപട്ടണം: ഹൈദരാബാദിലെ ദുണ്ടിഗലിലെ എയർഫോഴ്‌സ് അക്കാദമിയിൽ കഴിഞ്ഞ ദിവസം നടന്ന ബിരുദദാനച്ചടങ്ങിൽ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു വിശാഖപട്ടണം സ്വദേശിയായ ജി.ഗോപിനാഥ്. ഫ്ലൈയിംഗ് ഓഫീസറായി ചുമതലയേൽക്കുേമ്പാഴും ഗോപിനാഥ് എന്ന ആ മകന്‍റെ മനസിൽ ഓട്ടോ ഡ്രൈവറായ അച്ഛൻ മടിയിലിരുത്തി കൊണ്ടുപോയി കാണിച്ച കാഴ്ചകളായിരുന്നു.
കഴിഞ്ഞ 25 വർഷമായി ഒാട്ടോ ഓടിക്കുന്ന സൂരിബാബുവിന്‍റെ അധ്വാനത്തിന് ഫാദേഴ്സ് ഡേയിൽ മകൻ നൽകിയ സമ്മാനം കൂടിയായിരുന്നു ഒരർത്ഥത്തിൽ ഈ ബിരുദദാനചടങ്ങ്. വിശാഖ് അരിലോവയിലെ എസ്.ഐ.ജി നഗറിൽ താമസിക്കുന്ന സൂരിബാബു കഴിഞ്ഞ 25 വർഷമായി ഓട്ടോ ഡ്രൈവറാണ്.ആ മനുഷ്യന്‍റെ മകനാണ് ഇക്കുറി തെലുങ്ക് മണ്ണിൽ നിന്നും ഫ്ലൈയിംഗ് ഓഫീസറായി ചുമതലയേൽക്കുന്ന ഏക വ്യക്തിയായ ജി.ഗോപിനാഥ്.
കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും അച്ഛൻ തന്റെ സ്വപ്നങ്ങൾക്കൊപ്പം നിന്നുവെന്ന് മകൻ ഓർക്കുന്നു. രാത്രിയും പകലും ആ മനുഷ്യൻ എനിക്ക് വേണ്ടി തെരുവിൽ ഓട്ടോറിക്ഷയുമായി അലഞ്ഞു.
ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കാലം മുതൽ സഹോദരന് വ്യോമസേനയിൽ ജോലി ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നതായി സഹോദരി ഗൗരി പറയുന്നു.സഹോദരൻ വിശാഖ് ഡിഫൻസ് കോളേജിൽ നിന്ന് ഇന്‍റർമീഡിയറ്റ് കഴിഞ്ഞു.ഒരു ദിവസം ൈഫ്ലയിങ് ഓഫീസറാകുമെന്ന ആത്മവിശ്വാസമുള്ളതിനാലാണ് അദ്ദേഹം വ്യോമസേനയിൽ എയർമാനായി ചേർന്നതെന്നും സഹോദരി പറയുന്നു.
സ്വന്തം പഠനത്തിനുള്ള പണം കണ്ടെത്തുന്നതിനായാണ് അത്തരമൊരു തെരഞ്ഞെടുപ്പ് നടത്തിയതെന്ന് ഗോപിനാഥ് പറയുന്നു.കാരണം അച്ഛൻ അത്രയുമധികം പ്രയാസപ്പെടുന്നുണ്ടായിരുന്നു.രാത്രി വളരെ വൈകി ഉറങ്ങുകയും അതിരാവിലെ എഴുന്നേൽക്കുകയും ചെയ്യുമായിരുന്നു. ഓട്ടോറിക്ഷയുമായി പോകാൻ തണുപ്പും മഴയുമൊന്നും അച്ഛന് തടസമായില്ലെന്ന് ഗോപിനാഥ് പറയുന്നു.
മക്കളുടെ സ്വപ്നവും സന്തോഷവും സാക്ഷാത്കരിക്കാൻ ലോകത്തിലെ എല്ലാ മാതാപിതാക്കളും കഠിനമായി അധ്വാനിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.അത് ഞാൻ എന്‍റെ അച്ഛനിലൂടെ അനുഭവിച്ച് അറിഞ്ഞതാണ്, ഗോപിനാഥ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.