ലഖ്നോ: ഉത്തർപ്രദേശിലെ ലഖിംപൂർ േഖരിയിൽ നാലു കർഷകർ മരിച്ചത് അമിത രക്തസ്രാവവും പെട്ടന്നുണ്ടായ ആഘാതത്തെ തുടർന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കർഷകർക്ക് വെടിയേറ്റതിന്‍റെ ലക്ഷണങ്ങൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതിേഷധക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറിയും തുടർന്നുണ്ടായ സംഘർഷത്തിലും നാലു കർഷകർ ഉൾപ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഒരു മാധ്യമപ്രവർത്തകനും മരിച്ചിരുന്നു. യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ബൻബീർപൂർ സന്ദർശനത്തോട് അനുബന്ധിച്ചായിരുന്നു പ്രതിഷേധം. ഇതിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം കർഷകർക്ക് ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
നക്ഷത്ര സിങ്, ദൽജീത് സിങ്, ലവ്പ്രീത് സിങ്, ഗുർവീന്ദർ സിങ് എന്നിവരാണ് കൊല്ലപ്പെട്ട കർഷകർ. ഇവരുടെ മൃതദേഹവുമായി കർഷകർ റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
18കാരനായ ലവ്പ്രീത് സിങ് അമിത രക്തസ്രാവവും പെട്ടന്നുണ്ടായ ആഘാതവും മൂലമാണ് മരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഗുർവീന്ദർ സിങ്ങിന്‍റെ ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടെന്നും രക്തസ്രാവവും ഷോക്കുമാണ് മരണകാരണമെന്നും പറയുന്നു. ദാൽജീത് സിങ്ങിന്‍റെ ശരീരം വലിച്ചിഴച്ചതിന്‍റെതും പരിക്കേറ്റതിന്‍റെയും പാടുണ്ടായിരുന്നു.
സംഘർഷത്തിൽ കൊല്ലപ്പെട്ട മറ്റു നാലുേപരുടെയും ശരീരത്തിൽ പരിക്കേറ്റതിന്‍റെ പാടുണ്ടാതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.