Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
lakhimpur kheri violence
cancel
Homechevron_rightNewschevron_rightIndiachevron_rightലഖിംപൂർ ​േഖരി; കർഷകർ...

ലഖിംപൂർ ​േഖരി; കർഷകർ കൊല്ലപ്പെട്ടത്​ അമിത രക്തസ്രാവവും പെട്ടന്നുണ്ടായ ആഘാതത്തെ തുടർന്നും

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ​േഖരിയിൽ നാലു കർഷകർ മരിച്ചത്​ അമിത രക്തസ്രാവവും പെട്ടന്നുണ്ടായ ആഘാതത്തെ തുടർന്നെന്ന​ും പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​. കർഷകർക്ക്​ വെടിയേറ്റതിന്‍റെ ലക്ഷണങ്ങൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതി​േഷധക്കാർക്കിട​യിലേക്ക്​ കാർ പാഞ്ഞുകയറിയും തുടർന്നുണ്ടായ സംഘർഷത്തിലും നാലു കർഷകർ ഉൾപ്പെടെ എട്ടുപേരാണ്​ കൊല്ല​പ്പെട്ടത്​. ഒരു മാധ്യമപ്രവർത്തകനും മരിച്ചിരുന്നു. യു.പി ഉപമുഖ്യമന്ത്രി കേശവ്​ പ്രസാദ്​ മൗര്യയുടെ ബൻബീർപൂർ സന്ദർശനത്തോട്​ അനുബന്ധിച്ചായിരുന്നു പ്രതിഷേധം. ഇതിനിടയിലേക്ക്​ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം കർഷകർക്ക്​ ഇടയിലേക്ക്​ പാഞ്ഞുകയറുകയായിരുന്നു.

നക്ഷത്ര സിങ്​, ദൽജീത്​ സിങ്​, ലവ്​പ്രീത്​ സിങ്​, ഗുർവീന്ദർ സിങ്​ എന്നിവരാണ്​ കൊല്ലപ്പെട്ട കർഷകർ. ഇവരുടെ മൃതദേഹവുമായി കർഷകർ റോഡ്​ ഉപരോധിക്കുകയും ​പ്രതിഷേധിക്കുകയും ചെയ്​തിരുന്നു.

18കാരനായ ലവ്​പ്രീത്​ സിങ് അമിത രക്തസ്രാവവും ​പെട്ടന്നുണ്ടായ ആഘാതവും മൂലമാണ്​ മരിച്ചതെന്ന്​ റിപ്പോർട്ടിൽ പറയുന്നു.

ഗുർവീന്ദർ സിങ്ങിന്‍റെ ശരീരത്തിൽ ആഴത്തിൽ മു​റിവുണ്ടെന്നും രക്തസ്രാവവും ഷോക്കുമാണ്​ മരണകാരണമെന്നും പറയുന്നു. ദാൽജീത്​ സിങ്ങിന്‍റെ ശരീരം വലിച്ചിഴച്ചതിന്‍റെതും പരിക്കേറ്റതിന്‍റെയും പാടുണ്ടായിരുന്നു.

സംഘർഷത്തിൽ കൊല്ലപ്പെട്ട മറ്റു നാലു​േ​പരുടെയും ശരീരത്തിൽ പരിക്കേറ്റതിന്‍റെ പാടുണ്ടാതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakhimpur KheriLakhimpur Kheri Violence
News Summary - Autopsy report reveals death of farmers due to shock hemorrhage no bullet injury found
Next Story