സ്​ത്രീകൾ ഓടിച്ച സ്​കൂട്ടറിൽ ഓ​ട്ടോറിക്ഷ തട്ടി; ഡ്രൈവറെ മർദിച്ച്​ അബോധാവസ്ഥയിലാക്കി

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ ഓ​ട്ടോറിക്ഷ ​ഡ്രൈവറെ റോഡിലിട്ട്​ ഇരുമ്പ്​ പാളികൾ കൊണ്ട്​ ക്രൂരമായി മർദിക്കുന്നതി​െൻറ ദൃശ്യങ്ങൾ പുറത്ത്​. സ്​ത്രീകൾ ഓടിച്ച സ്​കൂട്ടറിൽ ഓ​ട്ടോറിഷ ഇടിച്ചതിനെ തുടർന്ന്​ ബന്ധുക്കളായ യുവാക്കൾ റിക്ഷ ​ൈ​ഡ്രവറെ റോഡിലിട്ട്​ അബോധാവസ്ഥയിലാകുന്നതു വരെ തല്ലുകയായിരുന്നു. മർദനത്തിൽ ന​ട്ടെല്ല്​ തകർന്ന ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്​.

ഞായറാഴ്ചയാണ്​ വൈകീട്ട്​ അധാർത്തൽ പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​​ സംഭവം നടന്നത്​. അജിത് വിശ്വകർമ്മ എന്നയാൾ ഓടിച്ച ഓട്ടോറിക്ഷയിൽ രണ്ട് സ്ത്രീകൾ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്ത്രീകൾക്ക് നിസാര പരിക്കുകൾ പറ്റിയിരുന്നനു. അപകടം നടന്നത്​ അറിയിച്ചയുടൻ സ്​ത്രീകളുടെ പരിചയക്കാർ കാറിൽ സംഭവ സ്ഥലത്തെത്തുകയും ഓട്ടോറിക്ഷ ഡ്രൈവറെ റോഡിലേക്ക്​ വലിച്ചിട്ട്​ മർദിക്കുകയുമായിരുന്നു.

ഓ​ട്ടോഡ്രൈവറെ പ്രതികൾ റോഡിലിട്ട്​ ഇരുമ്പുപാളികൾ കൊണ്ട്​ ക്രൂരമായി മർദിക്കുന്നതി​െൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. വിഡിയോയിൽ പ്രതികളായ അഭിഷേക് ദുബെ, ചന്ദൻ സിങ്​ എന്നിവർ ഡ്രൈവർ അബോധാവസ്ഥയിലാകുന്നതുവരെ ഇരുമ്പ് പ്ലേറ്റുകൾ ഉപയോഗിച്ച് മർദിക്കുന്നത്​ കാണാം. സംഭഭവത്തിൽ കൊലപാതകശ്രമത്തിന് ഇരുവരെയും പൊലീസ്​ അറസ്​റ്റു ചെയ്​തു.

അശ്രദ്ധയോടെ വാഹനമോടിച്ചതിന്​ ഓട്ടോ ഡ്രൈവർക്കെതിരെയും പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.