അയോധ്യവിധി പിഴവുകളുള്ളത്​; പ​േക്ഷ, മുസ്​ലിം സമൂഹം സ്വീകരിക്കണം -യശ്വന്ത്​ സിൻഹ

മുംബൈ: അയോധ്യ വിധി വിമർശിക്കപ്പെടേണ്ടതാണെങ്കിലും മുസ്​ലിം സമൂഹം വിധിയെ സ്വീകരിക്കുകയാണ്​ വേണ്ടതെന്ന്​ മു ൻ ബി.ജെ.പി നേതാവ്​ യശ്വന്ത്​ സിൻഹ.

‘‘സുപ്രീം കോടതിയുടേത്​ തെറ്റുകൾ നിറഞ്ഞ വിധിയാണ്​. നിറയെ പിഴവുകളുണ്ട്​ ആ വിധിയിൽ. എങ്കിലും മുസ്​ലിം സമുദായത്തോട്​ ഞാൻ പറയും, വിധി സ്വീകരിച്ച്​ എല്ലാം മറികടക്കണം എന്ന്​. സുപ്രീംകോടതി വിധിക്കുശേഷം മറ്റൊരു വിധിയില്ല. നാം മുന്നോട്ടുപോകണം’’ -മുംബൈ സാഹ​ി​േത്യാത്സവത്തിൽ സംസാരിക്കവെ യശ്വന്ത്​ സിൻഹ പറഞ്ഞു.

അഴിമതിശക്തികളേക്കാൾ ഭേദം വർഗീയ ​ ശക്തികളാണെന്ന തീരുമാനത്തിനെ തുടർന്നാണ്​ 1993ൽ താൻ ബി.ജെ.പിയിൽ ചേർന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Ayodhya judgment flawed, but we need to move on: Yashwant Sinha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.