രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങുകൾ റെയിൽവേ സ്റ്റേഷനുകളിൽ തത്സമയം പ്രദർശിപ്പിക്കും

ലഖ്നോ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങുകൾ റെയിൽവേ സ്റ്റേഷനുകളിൽ ലൈവ് സ്ട്രീം ചെയ്യും. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്ക്രീനുകൾ ലഭ്യമായ  സ്റ്റേഷനുകളിൽ ഉൾപ്പടെ 9,000 ​സ്ഥലങ്ങളിൽ റെയിൽവേ ചടങ്ങ് ലൈവ് സ്ട്രീം ചെയ്യും.

ഇന്ത്യൻ റെയിൽവേക്ക് പുറമേ ഡി.ഡി ന്യൂസ്, ഡി.ഡി നാഷണൽ ചാനലുകളിലും ചടങ്ങിന്റെ തത്സമയ സംപ്രേഷണമുണ്ടാവും. ലൈവ് ടെലികാസ്റ്റിനുള്ള ഒരുക്കങ്ങൾ അയോധ്യയിൽ പൂർത്തിയായിട്ടുണ്ട്. ഇതിനായി രാം കഥ സംഗ്രഹാലയയിൽ മീഡിയ സെന്റർ സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങുകൾ തത്സമയം പ്രദർശിപ്പിക്കാൻ എൽ.ഇ.ഡി ടി.വികളും അയോധ്യയിൽ സജ്ജീകരിക്കുന്നുണ്ട്.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങുകൾ ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും തത്സമയം പ്രദർശിപ്പിക്കും. ന്യുയോർക്കിലെ ടൈംസ് സ്വകയറിൽ ചടങ്ങുകൾ കാണിക്കുമെന്ന റിപ്പോർട്ട് ഇന്ത്യ ടുഡേ പുറത്ത് വിട്ടിരുന്നു.

2020ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടത്തിയപ്പോൾ അതിന്റെ ദൃശ്യങ്ങൾ ന്യൂയോർക്കിലെ ടൈംസ് സ്വകയറിൽ പ്രദർശപ്പിച്ചിരുന്നു. ബി.ജെ.പി പാർട്ടി പ്രവർത്തകരോടും രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങുകൾ തത്സമയം പ്രദർശിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. ബൂത്തുതലത്തിൽ ചടങ്ങുകൾ തത്സമയം പ്രദർശിപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

Tags:    
News Summary - Ayodhya Ram Mandir ceremony: Railways to live stream event on 9,000 screens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.