ന്യൂ​ഡ​ൽ​ഹി: എ​ഴു​പ​തു വ​യ​സ്സു പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് വ​ർ​ഷം അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ ‘ആ​യു​ഷ്മാ​ൻ ഭാ​ര​ത് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി’​യി​ൽ, ‘ആ​യു​ഷ്മാ​ൻ വ​യ വ​ന്ദ​ന കാ​ർ​ഡ്’ എ​ടു​ത്ത് അം​ഗ​മാ​കാം. അ​പേ​ക്ഷ​ക​ന് പ്രാ​യം 70 ക​ഴി​ഞ്ഞെ​ന്നു തെ​ളി​യി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡ് വി​വ​ര​ങ്ങ​ളാ​ണ് അ​ടി​സ്ഥാ​നം. ഇ​താ​ണ് കാ​ർ​ഡ് സ്വ​ന്ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന യോ​​ഗ്യ​താ മാ​ന​ദ​ണ്ഡം.

സാ​മ്പ​ത്തി​കം പ്ര​ശ്ന​മ​ല്ല

പ​ദ്ധ​തി​യി​ൽ അം​ഗ​മാ​വാ​ൻ വ​രു​മാ​ന​പ​രി​ധി പ്ര​ശ്ന​മ​ല്ല. അം​ഗ​മാ​യാ​ൽ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ ചി​കി​ത്സ നേ​ടാം. വ​ർ​ഷം അ​ഞ്ചു​ല​ക്ഷം വ​രെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും. എ​ളു​പ്പ​ത്തി​ൽ കാ​ർ​ഡ് ല​ഭ്യ​മാ​കും, അ​പ്പോ​ൾ മു​ത​ൽ പ​രി​ര​ക്ഷ​യും ല​ഭി​ക്കും. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ല​ഭി​ക്കും. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ആ​വു​ന്ന​തു​വ​രെ പൂ​ർ​ണ​മാ​യ പ​രി​ര​ക്ഷ ന​ൽ​കും.

ദേ​ശീ​യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം സ്മാ​ർ​ട്ഫോ​ണി​ലൂ​ടെ എ​ങ്ങ​നെ ആ​യു​ഷ്മാ​ൻ വ​യ വ​ന്ദ​ന കാ​ർ​ഡ് സ്വ​ന്ത​മാ​ക്കാം എ​ന്ന് പ​രി​ശോ​ധി​ക്കാം.

www.beneficiary.nha. gov.in വെബ്സൈറ്റ് വഴിയും എടുക്കാം.

ആ​​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളി​ൽ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് ആ​യു​ഷ്മാ​ൻ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ അ​തോ​റി​റ്റി ആ​പ്പാ​ണെന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

  • മൊ​ബൈ​ൽ ന​മ്പ​ർ ന​ൽ​കു​ക. തു​ട​ർ​ന്ന് ലോ​ഗി​ൻ ക്ലി​ക്ക് ചെ​യ്യു​ക.
  • അ​പേ​ക്ഷ​ക​ന്റെ വി​വ​ര​ങ്ങ​ളും ആ​ധാ​ർ വി​ശ​ദാം​ശ​ങ്ങ​ളും ന​ൽ​കു​ക
  • ഫോ​ട്ടോ എ​ടു​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കു​ക, തു​ട​ർ​ന്ന് അ​പേ​ക്ഷാ​ഫോ​റ​ത്തി​ലെ ഭാ​ഗ​ങ്ങ​ൾ പൂ​രി​പ്പി​ക്കു​ക
  • അ​പേ​ക്ഷ​ക​ന്റെ മൊ​ബൈ​ൽ ന​മ്പ​ർ സ്ഥി​രീ​ക​രി​ക്കാ​ൻ ഒ.​ടി.​പി ന​ൽ​കു​ക
  • അ​പേ​ക്ഷ​ക​ന്റെ വി​ഭാ​ഗം, പി​ൻ കോ​ഡ് എ​ന്നി​വ പൂ​രി​പ്പി​ക്കു​ക.
  • കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും ന​ൽ​ക​ണം. തു​ട​ർ​ന്ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.
  • ഇ​തോ​ടെ ഇ-​കെ.​വൈ.​സി പൂ​ർ​ത്തി​യാ​വും. തു​ട​ർ​ന്ന് ആ​യു​ഷ്മാ​ൻ വ​യ വ​ന്ദ​ന കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.
Tags:    
News Summary - Ayushman Bharat Health Insurance Scheme, 'Ayushman Vaya' Vandana card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.