വയോജനങ്ങളേ...‘വയ വന്ദന’ എടുത്തോ?
text_fieldsന്യൂഡൽഹി: എഴുപതു വയസ്സു പൂർത്തിയായവർക്ക് വർഷം അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രസർക്കാറിന്റെ ‘ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി’യിൽ, ‘ആയുഷ്മാൻ വയ വന്ദന കാർഡ്’ എടുത്ത് അംഗമാകാം. അപേക്ഷകന് പ്രായം 70 കഴിഞ്ഞെന്നു തെളിയിക്കാൻ ആധാർ കാർഡ് വിവരങ്ങളാണ് അടിസ്ഥാനം. ഇതാണ് കാർഡ് സ്വന്തമാക്കുന്നതിനുള്ള പ്രധാന യോഗ്യതാ മാനദണ്ഡം.
സാമ്പത്തികം പ്രശ്നമല്ല
പദ്ധതിയിൽ അംഗമാവാൻ വരുമാനപരിധി പ്രശ്നമല്ല. അംഗമായാൽ എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ നേടാം. വർഷം അഞ്ചുലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. എളുപ്പത്തിൽ കാർഡ് ലഭ്യമാകും, അപ്പോൾ മുതൽ പരിരക്ഷയും ലഭിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭിക്കും. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആവുന്നതുവരെ പൂർണമായ പരിരക്ഷ നൽകും.
ദേശീയ ആരോഗ്യ മന്ത്രാലയം പങ്കുവെച്ച നിർദേശങ്ങൾ പ്രകാരം സ്മാർട്ഫോണിലൂടെ എങ്ങനെ ആയുഷ്മാൻ വയ വന്ദന കാർഡ് സ്വന്തമാക്കാം എന്ന് പരിശോധിക്കാം.
www.beneficiary.nha. gov.in വെബ്സൈറ്റ് വഴിയും എടുക്കാം.
ആൻഡ്രോയ്ഡ് ഫോണുകളിൽ പ്ലേ സ്റ്റോറിൽ നിന്ന് ആയുഷ്മാൻ ആപ് ഡൗൺലോഡ് ചെയ്യാം. നാഷനൽ ഹെൽത്ത് അതോറിറ്റി ആപ്പാണെന്ന് ഉറപ്പുവരുത്തുക.
- മൊബൈൽ നമ്പർ നൽകുക. തുടർന്ന് ലോഗിൻ ക്ലിക്ക് ചെയ്യുക.
- അപേക്ഷകന്റെ വിവരങ്ങളും ആധാർ വിശദാംശങ്ങളും നൽകുക
- ഫോട്ടോ എടുക്കാനുള്ള അനുമതി നൽകുക, തുടർന്ന് അപേക്ഷാഫോറത്തിലെ ഭാഗങ്ങൾ പൂരിപ്പിക്കുക
- അപേക്ഷകന്റെ മൊബൈൽ നമ്പർ സ്ഥിരീകരിക്കാൻ ഒ.ടി.പി നൽകുക
- അപേക്ഷകന്റെ വിഭാഗം, പിൻ കോഡ് എന്നിവ പൂരിപ്പിക്കുക.
- കുടുംബാംഗങ്ങളുടെ വിവരങ്ങളും നൽകണം. തുടർന്ന് അപേക്ഷ സമർപ്പിക്കുക.
- ഇതോടെ ഇ-കെ.വൈ.സി പൂർത്തിയാവും. തുടർന്ന് ആയുഷ്മാൻ വയ വന്ദന കാർഡ് ഡൗൺലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.